നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെ, കെപിഎസി ലളിതക്ക് സാമ്പത്തിക സഹായം രാഷ്ട്രീയ ചായ്‌വ് നോക്കി'; വി പി സജീന്ദ്രന്‍

  'ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെ, കെപിഎസി ലളിതക്ക് സാമ്പത്തിക സഹായം രാഷ്ട്രീയ ചായ്‌വ് നോക്കി'; വി പി സജീന്ദ്രന്‍

  തൃക്കാക്കര എം.എല്‍.എ. പി.ടി. തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ കെ.പി.എ.സി. ലളിതയ്ക്കു പിന്തുണയുമായി എത്തിയിരുന്നു

  • Share this:
   തിരുവനന്തപുരം:കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി (Liver transplant) ചികിത്സയില്‍ തുടരുന്ന നടി കെ.പി.എ.സി. ലളിതയുടെ (KPAC Lalitha) ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ഒട്ടേറെപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുന്നയിക്കുകയാണ്.

   പതിറ്റാണ്ടുകളായി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അഭിനേത്രിയെ ഇത്തരം സാഹചര്യത്തില്‍ ക്രൂശിക്കുന്നതിനെ എതിര്‍ത്തും ആള്‍ക്കാര്‍ രംഗത്തുണ്ട്.

   തൃക്കാക്കര എം.എല്‍.എ. പി.ടി. തോമസ് (P.T. Thomas) ഫേസ്ബുക്ക് കുറിപ്പിലൂടെ കെ.പി.എ.സി. ലളിതയ്ക്കു പിന്തുണയുമായി എത്തിയിരുന്നു. ഇപ്പാഴിതാ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി പി സജീന്ദ്രന്‍.

   കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്വ് നോക്കി കൊടുക്കുന്നതാണ്. ഈ സര്‍ക്കാര്‍ സഹായം കൊടുക്കുന്നതില്‍ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രര്‍ക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നല്‍കുവാന്‍ പാടില്ല. ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

   Also Read -KPAC Lalitha | 'പോസ്റ്റിട്ട് കെ.പി.എ.സി. ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും'

   ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

   പണം ഉള്ളവരെ കൂടുതല്‍ പണക്കാരാക്കുകയും അത് സംരക്ഷിക്കുകയും അവര്‍ക്ക് വേദന വരുമ്പോള്‍ തലോടുവാന്‍ കാണിക്കുന്ന ഉത്സാഹവും ശരിയല്ല. മറ്റുള്ളവരും മനുഷ്യരാണ് ????
   സിനിമാമേഖലയില്‍ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരെ എനിക്കറിയാം. അതുകൊണ്ട് ഒന്നോ രണ്ടോ ആളുകളുടെ പേര് മാത്രമായി ഞാന്‍ ഇവിടെ പ്രത്യേകം പറയുന്നില്ല.. കാരണം അത് മറ്റു കലാകാരന്മാരോടുള്ള നീതികേട് ആകും.

   എങ്കിലും ഒന്ന് ഞാന്‍ പറയാം.. കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്വ് നോക്കി കൊടുക്കുന്നതാണ്. ഈ സര്‍ക്കാര്‍ സഹായം കൊടുക്കുന്നതില്‍ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും.

   പണം ഉള്ളവരെ കൂടുതല്‍ പണക്കാര്‍ ആകുന്നതിനും അവരെ കൂടുതല്‍ സുരക്ഷിതരായി സംരക്ഷിക്കുന്നതിനും ഇവിടെ കൃത്യമായ ഒരു വ്യവസ്ഥിതി രൂപപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അല്ല എന്നുണ്ടെങ്കില്‍ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെപിഎസി ലളിതയെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണം ? സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരന്റെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകള്‍ക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അര്‍ഹിക്കുന്നു.??

   ദരിദ്രര്‍ക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നല്‍കുവാന്‍ പാടില്ല. ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളത്. അത് തിരിച്ചറിയുവാന്‍ ജനായത്ത ഭരണകൂടങ്ങള്‍ക്ക് സാധിക്കണം. വിശന്ന് കരിഞ്ഞ വയറുമായി ഇരിക്കുന്നവരുടെ മുന്‍പിലൂടെ സര്‍ക്കാരിന്റെ കാറ്ററിംഗ് വണ്ടി ഹോണടിച്ചു ചീറിപ്പായുന്ന അനുഭവമാണോ ? എന്ത് കഷ്ടമാണിത് ? സര്‍ക്കാര്‍ ഖജനാവിലെ പണം പൊതുജനങ്ങളുടെ പണം ആണ്. അത് വിതരണം ചെയ്യുന്നതില്‍ നീതി വേണം.

   നീതി എല്ലാവര്‍ക്കും ലഭിക്കണം ഒരു കൂട്ടര്‍ക്ക് മാത്രമേ നീതി ലഭിക്കുന്നുള്ളൂ എങ്കില്‍, മഹാകവി ചങ്ങമ്പുഴയുടെ രണ്ട് ഈരടികള്‍ ഞാന്‍ കടം എടുക്കുകയാണ്.

   പണമുള്ളോര്‍ നിര്‍മ്മിച്ച് നീതിക്ക് ഇതിലൊന്നും ചെയ്യുവാന്‍ ഇല്ലേ ഞാന്‍ പിന്‍വലിപ്പൂ..?? ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങള്‍തന്‍ പിന്മുറക്കാര്‍ ? എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ വിയോജിപ്പുകളും ഉണ്ട് എങ്കിലും.. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തില്‍ പക്ഷാഭേദപരമായി സംഭാവന നല്‍കി സമൂഹമധ്യത്തില്‍ ഈ കലാകാരിയെ CPM അവഹേളിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്

   കെ.പി.എ.സി. ലളിതയ്ക്ക് കരള്‍ പകുത്തു നല്‍കാം; സന്നദ്ധതയറിയിച്ച് കലാഭവന്‍ സോബി

   കരള്‍രോഗ (live disease) ബാധിതയായി  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണുമായ കെ.പി.എ.സി. ലളിതയ്ക്ക് (KPAC Lalitha) കരള്‍ നല്‍കാന്‍ സന്നദ്ധനായി കലാഭവന്‍ സോബി (Kalabhavan Sobi). അമ്മയ്ക്ക് കരള്‍ ദാതാവിനെ തേടിയുള്ള കെ.പി.എ.സി. ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് നടിയ്ക്ക് കരള്‍ പകുത്തുനല്‍കാന്‍ സന്നദ്ധനായി സോബി മുന്നോട്ട് വന്നത്.

   കരള്‍ നല്‍കാനുള്ള തീരുമാനം കെ.പി.എ.സി. ലളിതയുടെ കുടുംബം, താരസംഘടനയായ അമ്മ, നടി ചികിത്സയില്‍ കഴിയുന്ന ആശുപത്രി അധികൃതര്‍ എന്നിവരെ അറിയിച്ചതായി സോബി വ്യക്തമാക്കി.

   കെ.പി.എ.സി. ലളിതയ്ക്ക് കരള്‍ ആവശ്യമുണ്ട് എന്ന വിവരം അറിഞ്ഞശേഷം വിളരെ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് സോബി പറഞ്ഞു. കെ.പി.എ.സി. ലളിത മികച്ച കലാകാരിയാണ്. ഏറെ നാളായി ഒരു ദാതാവിനെ അന്വേഷിയ്ക്കുന്നതായി വിവരം ലഭിച്ചു. മകള്‍ ശ്രീക്കുട്ടിയുടെ അഭ്യര്‍ത്ഥനയും ശ്രദ്ധയില്‍പ്പെട്ടു.ര ക്ത ഗ്രൂപ്പ് അനുയോജ്യമാണ്. താന്‍ ഇതുവരെ മദ്യപിക്കുകയോ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. സോബി പറഞ്ഞു.

   ശ്രീക്കുട്ടിയുടെ കുറിപ്പില്‍ പറയുന്നത് ദാതാവ് 20 നും അമ്പതിനും ഇടയില്‍ പ്രായമുള്ള ആളാവണം എന്നാണ്. തനിയ്ക്ക് 54 വയസുണ്ട്. എന്നാല്‍ പ്രായം കരള്‍ പകുത്തുനല്‍കുന്നതിന് തടസമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് സോബി പറഞ്ഞു. കരള്‍ മാറ്റ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങള്‍, സങ്കീര്‍ണ്ണതകള്‍ എന്നിവയേക്കുറിച്ച് താന്‍ ബോധവാനാണ് എന്നും കലാഭവന്‍ സോബി പറഞ്ഞു.   Also Read
   Published by:Jayashankar AV
   First published:
   )}