HOME » NEWS » Kerala »

Responsible Citizen | പാളയം പള്ളിയുടെ ഗേറ്റുകള്‍ താഴിട്ട് പൂട്ടി; വീടുകള്‍ ആരാധനായലങ്ങൾ ആക്കണമെന്ന് വിപി സുഹൈബ് മൗലവി

ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ വിശ്വാസികള്‍ ബുദ്ധിമുട്ടുന്നുണ്ടാവും. എന്നാല്‍, പ്രത്യേകസാഹചര്യം മനസിലാക്കി വീടുകള്‍ ആരാധനാലയങ്ങളാക്കണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 100 പേര്‍ക്കാണ് പളളികളില്‍ പ്രവേശനം അനുവദിക്കുക.

News18 Malayalam | news18
Updated: June 7, 2020, 7:23 PM IST
Responsible Citizen | പാളയം പള്ളിയുടെ ഗേറ്റുകള്‍ താഴിട്ട് പൂട്ടി; വീടുകള്‍ ആരാധനായലങ്ങൾ ആക്കണമെന്ന് വിപി സുഹൈബ് മൗലവി
പാളയം ജുമ മസ്ജിദ്
  • News18
  • Last Updated: June 7, 2020, 7:23 PM IST
  • Share this:
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുമ്പോള്‍, മാതൃകയാവുകയാണ് തലസ്ഥാന നഗരഹൃദയത്തെ പാളയം ജുമ മസ്ജിദിന്റെ നിലപാട്. കോവിഡ് രോഗികളുടെ എണ്ണം കുറയാതെ പള്ളി തുറക്കില്ല.

എത്ര നീണ്ടു പോയാലും ഈ നിലപാട് മാറ്റില്ലെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി പറഞ്ഞു. പള്ളിയുടെ ഗേറ്റുകള്‍ താഴിട്ട് പൂട്ടി, നമസ്‌കാരത്തിനായി ആര്‍ക്കും പ്രവേശനമില്ലെന്ന് ബോര്‍ഡും സ്ഥാപിച്ചു.



You may also like:പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു [NEWS]ലോക്ക് ഡൗണില്‍ ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ധിച്ചു; കൂടുതൽ ടവറുകൾ സ്ഥാപിക്കാനൊരുങ്ങി കമ്പനികള്‍ [NEWS] റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; സിവിൽ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാർഥികൾ ആശങ്കയിൽ [NEWS]

കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ വിവിധ മതനേതാക്കള്‍ ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍, രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പള്ളി തുറക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ് പാളയം ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റി.



പാളയം പള്ളിയുടെ നിലപാട് സമാനനിലപാട് സ്വീകരിക്കാന്‍ പലര്‍ക്കും പ്രേരകമായി. നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ പള്ളി തുറന്നാല്‍ നിരവധി പേര്‍ പ്രാര്‍ത്ഥനയ്ക്ക് എത്തും. ഇവരില്‍ പലരും അന്യദേശങ്ങളില്‍ നിന്നുള്ളവരാകാനും സാധ്യതയുണ്ട്. രോഗസാധ്യത ഏറുമെന്നതിനാല്‍ പള്ളി അനിശ്ചിതകാലത്തേക്ക് തുറക്കേണ്ടന്നാണ് തീരുമാനം.

ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ വിശ്വാസികള്‍ ബുദ്ധിമുട്ടുന്നുണ്ടാവും. എന്നാല്‍, പ്രത്യേകസാഹചര്യം മനസിലാക്കി വീടുകള്‍ ആരാധനാലയങ്ങളാക്കണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 100 പേര്‍ക്കാണ് പളളികളില്‍ പ്രവേശനം അനുവദിക്കുക.

ഇത്തരത്തില്‍ എണ്ണം ക്രമപ്പെടുത്തുക വലിയ വെല്ലുവിളിയാകും. ഇത് തര്‍ക്കങ്ങൾക്ക് ഇടവെയ്ക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പള്ളി തുറക്കാതിരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും ശക്തമാവുന്നുണ്ട്.

First published: June 7, 2020, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories