• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡ്രൈവറും കണ്ടക്ടറുമായ ദമ്പതികളുടെ വൈറലായ ആനവണ്ടി അക്രമികൾ ഹർത്താൽ ദിനത്തിൽ തകർത്തു

ഡ്രൈവറും കണ്ടക്ടറുമായ ദമ്പതികളുടെ വൈറലായ ആനവണ്ടി അക്രമികൾ ഹർത്താൽ ദിനത്തിൽ തകർത്തു

കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടെ അക്രമികൾ ഈ ബസ് തകർത്തതിന്‍റെ വിഷമത്തിലാണ് ജീവനക്കാരായ ദമ്പതികളും യാത്രക്കാരും

  • Share this:
    ഇരുപത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ കെഎസ്ആർടിസി കണ്ടക്ടറെയും ഡ്രൈവറെയും അറിയില്ലേ. ഹരിപ്പാട് ഡിപ്പോയിൽ ജോലി ചെയ്യുന്ന ഗിരി ഗോപിനാഥനും താര ദമോദരനും. ഇവരുടെ പ്രണയത്തിനൊപ്പം വൈറലായതാണ് കെഎൽ 15 9681 (എൽ 165) എന്ന ഓർഡിനറി ബസ്. കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടെ അക്രമികൾ ഈ ബസ് തകർത്തതിന്‍റെ വിഷമത്തിലാണ് ജീവനക്കാരായ ദമ്പതികളും യാത്രക്കാരും.

    ഇക്കഴിഞ്ഞ ലോക്ക്ഡൌൺ കാലത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ ഗിരിയുടെയും താരയുടെയും കഥ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവർക്കൊപ്പം താരമായി മാറിയതാണ് ഹരിപ്പാട് ഡിപ്പോയിലെ ഓർഡിനറി ബസ്. ഗിരി ഗോപിനാഥ് സ്വന്തം ചെലവിൽ അലങ്കരിച്ച് മ്യൂസിക് സിസ്റ്റം അടക്കമുള്ളവ സ്ഥാപിച്ച് സ്വന്തം വാഹനം പോലെയാണ് പരിചരിക്കുന്നത്. ഡ്യൂട്ടിയുള്ള ദിവസം രാവിലെ എത്തി ബസ് കഴുകി വൃത്തിയാക്കും. മറ്റു കെഎസ്ആർടിസി ബസുകളിൽനിന്ന് വ്യത്യസ്തമായി യാത്രക്കാർക്കായി ഏറെ സൗകര്യങ്ങളും ഈ ബസിൽ സജ്ജീകരിച്ചിരുന്നു.



    Also Read- ഹര്‍ത്താലിനിടെ തളിപ്പറമ്പില്‍ കടയുടമയെ ഭീഷണിപ്പെടുത്തിയ 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    സിസിടിവി ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ ബസ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഹർത്താൽ ദിവസം ദമ്പതിമാർക്ക് അവധിയായിരുന്നതിനാൽ ഗിരീഷും സന്തോഷും ചേർന്നാണ് ബസ് ഓടിച്ചത്. ഹരിപ്പാട്ടുനിന്ന് ആലപ്പുഴയിലേക്കുള്ള ആദ്യ ട്രിപ്പിൽ ബസിന്‍റെ ചില്ല് സമരാനുകൂലികൾ എറിഞ്ഞു തകർത്തു എന്നാണ് ഇവർ പറയുന്നത്. ഹർത്താൽ ആയതിനാൽ ബസിൽ യാത്രക്കാർ കുറവായിരുന്നു. കല്ലേറിൽ ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കൊന്നും പറ്റിയിട്ടില്ല.

    Summary- Do you know the KSRTC conductor and driver who got married after twenty years of love? Giri Gopinathan and Tara Damodaran working at Haripad depot. An ordinary bus, KL 15 9681 (L 165) has gone viral along with their love. During the last day's hartal, the bus was destroyed by the attackers.
    Published by:Anuraj GR
    First published: