• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുത്തൂറ്റ് ഗ്രൂപ്പ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവർത്തനം കേരളജനതയോടുള്ള വെല്ലുവിളിയെന്ന് വി.എസ്

സര്‍ക്കാര്‍ മുൻകൈയെടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ പോലും പങ്കെടുക്കാതെ ഭീഷണിയുമായി രംഗത്ത് എത്തുകയാണ് മാനേജ്മെന്‍റ്.

news18
Updated: September 21, 2019, 10:56 AM IST
മുത്തൂറ്റ് ഗ്രൂപ്പ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവർത്തനം കേരളജനതയോടുള്ള വെല്ലുവിളിയെന്ന് വി.എസ്
വി എസ് അച്യുതാനന്ദൻ
news18
Updated: September 21, 2019, 10:56 AM IST
തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനവും ചെയർമാന്‍റെ ധാർഷ്ട്യവും കേരള ജനതയോടുള്ള വെല്ലുവിളിയെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ.

സര്‍ക്കാര്‍ മുൻകൈയെടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ പോലും പങ്കെടുക്കാതെ ഭീഷണിയുമായി രംഗത്ത് എത്തുകയാണ് മാനേജ്മെന്‍റ്. ഇത്തരം ബ്ലേഡ് കമ്പനികള്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണാപ്പിശക് അവസാനിപ്പിക്കണം.

രാജ്യത്തെ നിയമങ്ങളൊന്നും പാലിക്കാന്‍ തയ്യാറാകാത്ത മുത്തൂറ്റിനെ സര്‍ക്കാര്‍ എല്ലാ തരത്തിലും ബഹിഷ്കരിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. സ്ഥാപനത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിദഗ്ദരും അടങ്ങുന്ന ഒരു പ്രത്യേകസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

First published: September 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...