നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • VS Achuthanandan| ആരോഗ്യനില മെച്ചപ്പെട്ടു; വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു

  VS Achuthanandan| ആരോഗ്യനില മെച്ചപ്പെട്ടു; വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു

  നവംബര്‍ ഒന്നിനാണ് ശ്വാസ തടസം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  വി.എസ്. അച്യുതാനന്ദന്‍

  വി.എസ്. അച്യുതാനന്ദന്‍

  • Share this:
   തിരുവനന്തപുരം:ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ (V S Achuthanandan) ആശുപത്രി വിട്ടു. നവംബര്‍ ഒന്നിനാണ് ശ്വാസ തടസം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   ഒക്ടോബര്‍ 20ന് അദ്ദേഹത്തിന്റെ 98ാം പിറന്നാള്‍ ആയിരുന്നു. തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ 'വേലിക്കകത്ത്' വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

   ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ ആ പദവി രാജിവെച്ചിരുന്നു.

   K Rail | സര്‍ക്കാരിന് കൊള്ളനടത്താനുള്ള ഉപാധിയായ കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണം; ബഹുജന പ്രക്ഷോഭവുമായി ബിജെപി

   സംസ്ഥാന സര്‍ക്കാരിന് സഹസ്രകോടികള്‍ കൊള്ള നടത്താനുള്ള ഉപാധിയായ കെ-റെയില്‍(K-Rail) പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി(BJP). കോഴിക്കോട് ഒഴികെ 13 ജില്ലാ കേന്ദ്രങ്ങളില്‍ 20 ന് ബിജെപി ബഹുജന പ്രക്ഷോഭം(Protest) സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ അറിയിച്ചു.

   പാലക്കാട് നടക്കുന്ന പ്രതിഷേധ സംഗമത്തിന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നേതൃത്വം നല്‍കും. കോഴിക്കോട് 21ന് നടക്കുന്ന പ്രതിഷേധ സംഗമവും കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മറ്റു നേതാക്കള്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.

   Also Read-K-Rail | 'കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി'; സംശയങ്ങൾ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി

   കെ-റെയില്‍ വിരുദ്ധ സമരത്തിന് തുടക്കം മുതലേ പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല മറിച്ച് സംസ്ഥാനത്തെ കൂടുതല്‍ കടക്കെണിയിലാക്കുന്നതാണെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

   Also Read-K Rail | നിങ്ങളുടെ നാട് സിൽവർ ലൈൻ കടന്നു പോകുന്ന പട്ടികയിലുണ്ടോ?
   Published by:Jayashankar AV
   First published:
   )}