• HOME
  • »
  • NEWS
  • »
  • kerala
  • »
  • VS Achuthanandan| വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു; ഭാര്യയ്ക്കും കോവിഡ്

VS Achuthanandan| വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു; ഭാര്യയ്ക്കും കോവിഡ്

നിലവിൽ ആശുപത്രിയിൽ തന്നെയാണ് വിഎസ് കഴിയുന്നത്.

വി എസ് അച്യുതാനന്ദൻ

വി എസ് അച്യുതാനന്ദൻ

  • Share this:
    തിരുവനന്തപുരം: കോവിഡ് ബാധിതനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ (VS Achuthanandan) ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു. നിലവിൽ ആശുപത്രിയിൽ തന്നെയാണ് വിഎസ് കഴിയുന്നത്.

    പിതാവിന്റെ സുഖവിവരങ്ങൾ ആരാഞ്ഞുകൊണ്ട് നിരവധി പേർ വിളിക്കുന്നുണ്ട്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് വിഎസ്സിന്റെ മകൻ വിഎ അരുൺകുമാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

    അതേസമയം, വിഎസ്സിന് പിന്നാലെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

    ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

    അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.
    Also Read-Covid Vaccine | കോവിഡ് മുക്തരായാവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍; കേന്ദ്ര ആരോഗ്യ മന്ത്രാലയം

    കഴിഞ്ഞ ദിവസമാണ് വിഎസ്സിന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

    വിഎസിന്റെ രോഗ ബാധയെ കുറിച്ച് മകൻ വി എ അരുൺ കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-

    ''മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറൻറൈനിലായിരുന്നു, അച്ഛൻ. നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങൾക്ക് നന്ദി.''
    Published by:Naseeba TC
    First published: