• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിട വാങ്ങിയത് കേരള ചരിത്രത്തിന്റെ ഭാഗമായ വനിത; ഗൗരിയമ്മയുടെ നിര്യാണത്തിൽ വിഎസ് അച്യുതാനന്ദ‍ൻ

വിട വാങ്ങിയത് കേരള ചരിത്രത്തിന്റെ ഭാഗമായ വനിത; ഗൗരിയമ്മയുടെ നിര്യാണത്തിൽ വിഎസ് അച്യുതാനന്ദ‍ൻ

കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്.

വിഎസ്സും ഗൗരിയമ്മയും

വിഎസ്സും ഗൗരിയമ്മയും

  • Share this:
    കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ച് വിഎസ് അച്യുതാനന്ദൻ. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ വിഎസ് കുറിച്ചു. അതീവ ദുഃഖത്തോടെയാണ് ഗൗരിയമ്മയുടെ നിര്യാണവാർത്ത ശ്രവിച്ചത്.

    വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും വിഎസ് അച്യുതാനന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

    ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

    ഗൗരിയമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങൾ.

    തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു കെ ആർ ഗൗരിയമ്മയുടെ അന്ത്യം. 102 വയസ്സായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് കേരളത്തിന്റെ വിപ്ലനായിക, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

    You may also like:KR Gouri Amma passes away| തിരുകൊച്ചി സംസ്ഥാന കാലം മുതൽ 2011 വരെ; ഒരേയൊരു ഗൗരി ഒരൊറ്റ ഗൗരി

    വാർദ്ധക്യകാല അവശതകൾ ഉണ്ടായിരുന്ന ഗൗരിയമ്മയെ പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ഇല്ലെന്നായിരുന്നു പരിശോധനാ ഫലം. കോവിഡ് കാലത്തിനു തൊട്ടുമുൻപുവരെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഗൗരിയമ്മ റിവേഴ്‌സ് ക്വാറന്റീനിൽ പ്രവേശിച്ച ശേഷം പൊതുവേദികളിൽ എത്തിയിട്ടില്ല.

    You may also like:സ്ത്രീകൾ സ്കൂളിൽ പോകുന്നത് പോലും അപൂർവ്വമായ കാലത്ത് നിയമബിരുദം നേടിയ 'ഗൗരി'; പേര് തന്നെ സമരചരിത്രമായ കെ.ആർ ഗൗരിയമ്മ

    ചേർത്തല പട്ടണക്കാട് അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ എ രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14ന‌ായിരുന്നു ഗൗരിയമ്മ ജനിച്ചത്. തിരൂർ, ചേർത്തല എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1953 ലും 1954 ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചു.

    ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്‌ത സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ്.
    Published by:Naseeba TC
    First published: