• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വർഗീയതയുടെ നഞ്ച് കലക്കി അക്കൗണ്ട് തുറക്കാൻ ബിജെപി ശ്രമം' വി.എസ്

'വർഗീയതയുടെ നഞ്ച് കലക്കി അക്കൗണ്ട് തുറക്കാൻ ബിജെപി ശ്രമം' വി.എസ്

വി.എസ് അച്യുതാനന്ദൻ

വി.എസ് അച്യുതാനന്ദൻ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയതയുടെ നഞ്ച് കലക്കി അക്കൗണ്ട് തുറക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് വി എസ് നിലപാട് വ്യക്തമാക്കിയത്.

    കേരളത്തിന്‍റെ പുനഃസൃഷ്ടി തകർക്കാനാണ് സംഘപരിവാർ ലക്ഷ്യം വെയ്ക്കുന്നതെന്ന് വി എസ് പറഞ്ഞു. ബിജെപി നീക്കം ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. ജനങ്ങളെ വിശ്വാസത്തിന്‍റെ ഹിസ്റ്റീരയ്ക്ക് അടിമകളാക്കാനാണ് സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നതെന്നും വി എസ് ആരോപിച്ചു.

    പിറവം പളളിക്കേസിലെ സമീപനം എന്തുകൊണ്ട് ശബരിമലയിൽ സ്വീകരിച്ചില്ല? സുധീരൻ


     വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
    എൻ എസ് എസിന്‍റെ നവോത്ഥാനപാരമ്പര്യത്തെയും വി എസ് ചോദ്യം ചെയ്തു. നവോത്ഥാനത്തിന്‍റെ ചരിത്രം അവകാശപ്പെടുന്നവർ നവോത്ഥാന ചരിത്രം മാത്രമല്ല ഹിന്ദു മഹാ മണ്ഡലത്തിന്‍റെ രൂപീകരണവും ഓർക്കണമെന്ന് വി എസ് പറഞ്ഞു. എൻ എസ് എസ് മേധാവിയുടെ മനസ്സ് ദുഷ്ട ശക്തികൾക്ക് ഒപ്പമാണെന്നും വി എസ് അച്യുതാനന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.


    First published: