സ്ത്രീവിഷയമായതിനാല്‍ കണിശമായും നടപടി ഉണ്ടാകുമെന്ന് വി.എസ്
Updated: September 6, 2018, 11:31 AM IST

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്ക് എതിരായ പരാതി സ്ത്രീവിഷയമായതിനാല്‍ കണിശമായും നടപടി ഉണ്ടാകുമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. പഠിച്ചു വേണം ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടതെന്നും പാലക്കാട്ട് അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടിക്ക് ലഭിച്ച പീഡന പരാതി പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നും പൊലീസിന് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ വ്യക്തമാക്കിയിരുന്നത്. വിഷയത്തില്‍ പ്രതികരിച്ച മന്ത്രി ഇ.പി ജയരാജനും അതേ അഭിപ്രായമാണ് പങ്കുവച്ചത്.
ഇതിനിടെ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പരാതി കിട്ടാത്ത സഹചര്യത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേശീയ വനിതാ കമ്മീഷന് സി.പി.എം എം.എല്‍.എയ്ക്കെതിരായ പരാതിയില്‍ സ്വമേധയ കേസെടുത്തു.
സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷവും ശശിയെ പിന്തുണയ്ക്കുന്നവരാണ്. പക്ഷെ ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷാംഗങ്ങളും ശശിക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ്.

Loading...