• HOME
  • »
  • NEWS
  • »
  • kerala
  • »
  • അമിത് ഷാ കേന്ദ്ര സംഘത്തെ അയച്ചത് ബി.ജെ.പിയിലെ തമ്മിലടി പരിഹരിക്കാന്‍: വി.എസ്

അമിത് ഷാ കേന്ദ്ര സംഘത്തെ അയച്ചത് ബി.ജെ.പിയിലെ തമ്മിലടി പരിഹരിക്കാന്‍: വി.എസ്

വി.എസ് അച്യുതാനന്ദൻ

വി.എസ് അച്യുതാനന്ദൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താനെത്തിയ ബി.ജെ.പി കേന്ദ്ര സംഘത്തെ വിമര്‍ശിച്ച് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.

    ശബരിമല സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ് ഗംഗാനദി സംരക്ഷിക്കാമെന്ന വാഗ്ദാനം പാലിച്ചോ എന്ന് വിലയിരുത്തുകയാണ് അമിത് ഷാ നിയോഗിച്ച നാലംഗ സംഘം ആദ്യം ചെയ്യേണ്ടതെന്ന് വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

    ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു, ഗംഗാ സംരക്ഷണം. പക്ഷെ, കോര്‍പ്പറേറ്റുകളുടെ കണ്ണുരുട്ടലില്‍ പേടിച്ച് ഗംഗാ നശീകരണ യജ്ഞത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങളെ നുണ പറഞ്ഞ് പറ്റിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സന്ദര്‍ശനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    Also Read ശബരിമലയിലെ അവസ്ഥയ്ക്ക് കാരണം ഇടത് സർക്കാർ; ബിജെപി സംഘം ഗവർണറെ കണ്ടു

    ശബരിമല പ്രശ്‌നം പരിഹരിക്കാനല്ല, ബി.ജെ.പിയിലെ തമ്മിലടി പരിഹരിക്കാനാണ് അമിത് ഷാ സംഘത്തെ അയച്ചത്. ഇത്തരം കെട്ടുകാഴ്ച്ചകളിലൂടെ കേന്ദ്ര ഭരണത്തിന്റെ അഴിമതിയും ജനവിരുദ്ധതയും മൂടിവെക്കാമെന്ന വ്യാമോഹം കേരളത്തിലേക്ക് കെട്ടിയിറക്കിയിട്ട് കാര്യമില്ലെന്നും വിഎസ് പറഞ്ഞു.

    First published: