തിരുവനന്തപുരം: ഇടത് മുന്നണി വിപുലീകരണത്തിൽ അതൃപ്തി പരസ്യപ്പെടുത്തി ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ.
വർഗ്ഗീയ കക്ഷികൾക്കുള്ള ഇടത്താവളമാകരുത് ഇടതുമുന്നണിയെന്നായിരുന്നു വിഎസിന്റെ പ്രതികരണം. സ്ത്രീ വിരുദ്ധതയും സവർണമേധാവിത്വവും ഉള്ളവർക്കുളള ഇടമല്ല മുന്നണി. അത്തരക്കാർ മുന്നണിയിൽ ഉണ്ടാകരുതെന്നും വിഎസ് കൂട്ടിച്ചേർത്തു.
Also Read-മുത്തലാഖ് ചർച്ചയിൽനിന്ന് കുഞ്ഞാലിക്കുട്ടി മുങ്ങി; വിട്ടുനിന്നത് നിക്കാഹിൽ പങ്കെടുക്കാൻ
കാലഹരണപ്പെട്ട ആചാരങ്ങളും സവർണ മേധാവിത്വവും സ്ത്രീവിരുദ്ധതയും വർഗ്ഗീയതയും വച്ചു പുലർത്തുന്നവരുടെ ഇടത്താവളമല്ല ഇടതുമുന്നണി. ശബരിമലയിൽ കുടുംബത്തിൽ പിറന്ന സ്ത്രീകൾ പോകരുതെന്ന് പറഞ്ഞവർ ഇടതു മുന്നണിക്ക് ബാധ്യതയാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Kerala news, Ldf, Ldf expandsion, Ldf government, Vs achuthanandan