HOME » NEWS » Kerala » VS AGAINST PINARAYI VIJAYAN ON CONTROVERSIAL

'ജനവിശ്വാസം നഷ്ടപ്പെടുത്തരുത്': പിണറായിക്ക് മുന്നറിയിപ്പ് നൽകി വി.എസ്

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക എന്നീ കാര്യങ്ങളില്‍ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ച് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

news18
Updated: June 16, 2019, 7:14 PM IST
'ജനവിശ്വാസം നഷ്ടപ്പെടുത്തരുത്': പിണറായിക്ക് മുന്നറിയിപ്പ് നൽകി വി.എസ്
ഫയൽ ചിത്രം
  • News18
  • Last Updated: June 16, 2019, 7:14 PM IST
  • Share this:
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക എന്നീ കാര്യങ്ങളില്‍ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ച് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമെന്നും വിഎസ് അച്യുതാനന്ദന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഇടത് ആശയങ്ങളില്‍ പിഴവു വരുത്തിയാല്‍ അത് ജനവിശ്വാസം തകരുന്നതിനിടയാക്കുമെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും വിഎസ് ആവശ്യപ്പെടുന്നു.

വി.എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പ്

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരിക്കുക എന്നീ കാര്യങ്ങളില്‍ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഇടതുപക്ഷ നിലപാടുകളുടെ നിരാസമാണെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികള്‍ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകള്‍ വ്യക്തമാണ്. അത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

അതോടൊപ്പം, ഭൂമി റജിസ്‌ട്രേഷന് ആധാര്‍ നിര്‍ബ്ബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വിഎസ് റവന്യൂ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

Also Read കേരള കോണ്‍ഗ്രസ്: അരനൂറ്റാണ്ട് മത്സരിച്ച് പിളർന്നു വളർന്ന കേരളത്തിന്റെ സ്വന്തം പാര്‍ട്ടി

First published: June 16, 2019, 7:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories