വി.എസ് എവിടെയൊക്കെ പ്രചാരണത്തിനിറങ്ങും?

അനാരോഗ്യം പരിഗണിച്ച് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമാകും ഇത്തവണ വി.എസിന്‍റെ പ്രചാരണം

news18
Updated: March 16, 2019, 9:18 AM IST
വി.എസ് എവിടെയൊക്കെ പ്രചാരണത്തിനിറങ്ങും?
വി എസ് അച്യുതാനന്ദൻ
  • News18
  • Last Updated: March 16, 2019, 9:18 AM IST
  • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇടതുമുന്നണിയുടെ ക്രൌഡ് പുള്ളറായിരുന്നു വി.എസ് അച്യൂതാനന്ദൻ. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുള്ളിലെ വിമർശകർ ഉൾപ്പടെ സ്ഥാനാർത്ഥിയാകുമ്പോൾ പ്രചാരണം നയിക്കാൻ വി.എസിനെ വേണം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് വരുമ്പോൾ കേരളത്തിന്‍റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ വി.എസ് പ്രചാരണത്തിനുണ്ടാകും. ഇത്തവണയും വി.എസിനെ പ്രചാരണത്തിനുകൊണ്ടുവരാൻ എല്ലാ സ്ഥാനാർത്ഥികൾക്കും ആഗ്രഹമുണ്ട്. എന്നാൽ അനാരോഗ്യം പരിഗണിച്ച് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമാകും വി.എസിന്‍റെ പ്രചാരണം. പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലാകും വി.എസ് പ്രസംഗിക്കുക. രണ്ട് മണ്ഡലം കൺവെൻഷനുകൾ വി.എസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ യാത്രാ ബുദ്ധിമുട്ട് പരിഗണിച്ച് ആലപ്പുഴയിലെ കൺവെൻഷൻ മാത്രമാണ് വി.എസ് ഉദ്ഘാടനം ചെയ്തത്.

പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ: LDF മൂന്നുദിവസം കൊണ്ട് 25000 കുടുംബസംഗമം നടത്തും

അതേസമയം ഇടതുമുന്നണിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നൽകുന്നത്. ഭൂരിഭാഗം മണ്ഡലം കൺവെൻഷനുകളും ഉദ്ഘാടനം ചെയ്യുന്നത് പിണറായി വിജയനാണ്. കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ എന്നിവരും പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകും. ഇവർ എല്ലാ ജില്ലകളിലും പൊതുയോഗങ്ങളിൽ പ്രസംഗിക്കും. മാവേലിക്കര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ആർ ബാലകൃഷ്ണപിള്ളയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഇടതുമുന്നണിയ്ക്കായി പ്രചാരണ രംഗത്ത് ഉണ്ടാകും.
First published: March 16, 2019, 9:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading