'എന്റെ നിരപരാധിത്വം മാത്രമല്ല ബാധ്യതയും വിജിലന്‍സിന് മനസിലായി': വി.എസ് ശിവകുമാർ

വിജിലൻസ് പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നും ശിവകുമാർ

News18 Malayalam | news18-malayalam
Updated: February 21, 2020, 10:10 AM IST
'എന്റെ നിരപരാധിത്വം മാത്രമല്ല ബാധ്യതയും വിജിലന്‍സിന് മനസിലായി': വി.എസ് ശിവകുമാർ
വി.എസ് ശിവകുമാർ
  • Share this:
തിരുവനന്തപുരം: തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി മുൻ മന്ത്രി വി.എസ് ശിവകുമാർ എം.എൽ.എ. വിജിലൻസ് പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പൊതുപ്രവര്‍ത്തനം നടത്തുന്ന ആളുകളെ അപമാനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തന്റെ വീട്ടില്‍ നടത്തിയ പരിശോധന. റെയ്ഡ് സത്യത്തില്‍ ഒരു അനുഗ്രഹമായി.  നിരപരാധിത്വം മാത്രമല്ല ബാധ്യതയും വിജിലന്‍സിന് മനസിലായിട്ടുണ്ട്. രാഷ്ട്രീയ എതിര്‍പ്പുള്ളവരെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ശിവകുമാര്‍ പറഞ്ഞു.

ബിനാമികളെന്ന് പറയുന്നതില്‍ ഒരാള്‍ തന്റെ ഡ്രൈവറാണ്. ഡ്രൈവര്‍ വീട് വച്ചതില്‍ കണക്ക് കാണിക്കാനാകാത്തതാണ് കേസില്‍ ഉള്‍പ്പെടുത്താനുള്ള കാരണം. ഒരാളെയും ഇങ്ങനെ തേജോവധം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്തിന് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞത് സത്യമാണ്. തിരുവനന്തപുരത്തിന് എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ മന്ത്രിയായിരുന്നപ്പോഴാണെന്നും വി.എസ് ശിവകുമാര്‍ പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് 7 പാലങ്ങളാണ് നിര്‍മിച്ചത്. കേരളീയ സമൂഹത്തിന് മുന്നില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് വിജിലന്‍സ് റെയ്ഡിന്റെ ബാക്കിപത്രമെന്നും വി.എസ് ശിവകുമാര്‍ വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് ശിവകുമാറിന്റെ വീട്ടില്‍ 17 മണിക്കൂര്‍ വിജിലന്‍സ് പരിശോധന നടത്തിയത്.

 

 
First published: February 21, 2020, 10:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading