നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡാനന്തര അസ്വസ്ഥതകൾ; വി.എസ്.സുനിൽ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  കോവിഡാനന്തര അസ്വസ്ഥതകൾ; വി.എസ്.സുനിൽ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  കോവിഡാനന്തര ചികിത്സയിൽ കഴിയുന്നതിനിടെയാണ് അസ്വസ്ഥകൾ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

  V S Sunil Kumar

  V S Sunil Kumar

  • Share this:
   തൃശ്ശൂർ: വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡാനന്തര ചികിത്സയിൽ കഴിയുന്നതിനിടെയാണ് അസ്വസ്ഥകൾ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

   രണ്ട് തവണയാണ് സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 23നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് കഴിഞ്ഞ മാസം പകുതിയോടെ വീണ്ടും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗമുക്തനായി വീട്ടിൽ തുടരുന്നതിനിടെയാണ് കടുത്ത ചുമയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്..

   Also Read-രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ മരിച്ചത് ഇരുന്നൂറിലധികം ഡോക്ടർമാർ; കണക്കുകളുമായി IMA

   രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം കർശന നിയന്ത്രണങ്ങൾക്ക് നടുവിലാണ് കേരളം. ഇതിനിടെ കഴി‍ഞ്ഞ ദിവസം കോവിഡ് പ്രതിദിന കണക്കിൽ കുറവ് വന്നത് ആശ്വാസം പകർന്നിരുന്നു. കഴിഞ്ഞ ദിവസം 21,402 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് കണക്കുകൾ.

   Also Read-‘ശ്വാസം കിട്ടാത്ത അവസ്ഥയായി’; രണ്ട് തവണ കോവിഡിനെ അതിജീവിച്ച അനുഭവം പങ്കുവെച്ച് മന്ത്രി വിഎസ് സുനിൽകുമാർ

   86,505 സാമ്പിളുകളാണ് പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,19,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,81,370 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3630 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തരാകുന്നവരുടെ എണ്ണം ഉയരുന്നതും സംസ്ഥാനത്ത് ആശ്വാസം നൽകുന്നുണ്ട്.
   Published by:Asha Sulfiker
   First published:
   )}