തിരുവനന്തപുരം: ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വി.ടി ബൽറാം എം.എൽ.എ. ഇരുവശവും മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ റോഡിന്റെ ഒരു ഭാഗത്ത് സണ്ണി ലിയോണിയുടെ ചിത്രമുള്ള പരസ്യഹോർഡിങ് പങ്കുവെച്ചാണ് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. എത്ര പ്രിയപ്പെട്ടവരായാലും ഡ്രൈവറുടെ ശ്രദ്ധ മാറരുത് എന്നു പറഞ്ഞുകൊണ്ടാണ് കേരള പൊലീസിന്റെ പോസ്റ്റ്.
സണ്ണി ലിയോണിന്റെ ചിത്രമുള്ള ചിത്രത്തിനൊപ്പം കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
'ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന പല ഘടകങ്ങളും നിരത്തുകളിൽ കാണാൻ കഴിയും. ഒരുനിമിഷത്തെ അശ്രദ്ധ മൂലം നമ്മുക്ക് നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒരു ഘടകവും നമ്മെ സ്വാധീനിക്കാൻ പാടില്ല. #keralapolice'
എന്നാൽ, കേരളപൊലീസിന്റെ ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റ് സ്ത്രീവിരുദ്ധമാണെന്നാണ് ബൽറാമിന്റെ പക്ഷം. ഡ്രൈവ് ചെയ്യുന്നവർ ശ്രദ്ധ പുലർത്തണമെന്ന ഈ സന്ദേശം പ്രചരിപ്പിക്കാൻ കേരള പോലീസിന് ഇതുപോലൊരു ചിത്രം യഥാർത്ഥത്തിൽ ആവശ്യമുണ്ടോയെന്ന് ബൽറാം ചോദിക്കുന്നു. കേരള പോലീസിനെ നയിക്കുന്നത് ലോകനാഥ് ബഹ്രയും പിണറായി വിജയനും ആണെന്നത് കൊണ്ട് ഇത് ഒരു നിലക്കും സ്ത്രീവിരുദ്ധമല്ല എന്നുണ്ടോയെന്നും ബൽറാം പോസ്റ്റിൽ ഉന്നയിക്കുന്നു.
വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഡ്രൈവ് ചെയ്യുന്നവർ ശ്രദ്ധ പുലർത്തണമെന്ന ഈ സന്ദേശം പ്രചരിപ്പിക്കാൻ കേരള പോലീസിന് ഇതുപോലൊരു ചിത്രം യഥാർത്ഥത്തിൽ ആവശ്യമുണ്ടോ? കേരള പോലീസിനെ നയിക്കുന്നത് ലോകനാഥ് ബഹ്രയും പിണറായി വിജയനും ആണെന്നത് കൊണ്ട് ഇത് ഒരു നിലക്കും സ്ത്രീവിരുദ്ധമല്ല എന്നുണ്ടോ?
വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് കേരള പൊലീസ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.