നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PSC നിയമന ക്രമക്കേട് സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോയെന്ന് വിടി ബൽറാം

  PSC നിയമന ക്രമക്കേട് സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോയെന്ന് വിടി ബൽറാം

  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികളായ ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം ഇന്നാണ് സിബിഐക്ക് വിട്ടത്.

  വി.ടി ബൽറാം

  വി.ടി ബൽറാം

  • News18
  • Last Updated :
  • Share this:
   പാലക്കാട്: പി.എസ്.സി നിയമന ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോയെന്ന് തൃത്താല എം.എൽ.എ വി.ടി ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലാണ് വി.ടി ബൽറാം ഇക്കാര്യം ഉന്നയിച്ചത്. ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ടത് സ്വാഗതം ചെയ്യുന്നെന്ന് ബൽറാം പറഞ്ഞു. ഒപ്പം, ഇനിയെങ്കിലും പി.എസ്.സി നിയമന ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോ എന്നും ബൽറാം ചോദിച്ചു.

   വി.ടി ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

   'ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ടത് സ്വാഗതം ചെയ്യുന്നു.
   ഇനിയെങ്കിലും പി എസ് സി നിയമന ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോ?'   മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികളായ ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം ഇന്നാണ് സിബിഐക്ക് വിട്ടത്. വിജിലന്‍സ് ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്‍റ് സ്ഥാപിച്ചതില്‍ 256 കോടിയുടെ അഴിമതി നടന്നെന്നാണ് കേസ്.

   ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2005ലാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്ലാന്‍റ് സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്. മെക്കോണ്‍ എന്ന കമ്പനി വഴി ഫിന്‍ലാന്‍ഡില്‍ നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് പരാതി. ഉമ്മന്‍ചാണ്ടിയാണ് കേസില്‍ ഒന്നാംപ്രതി. കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രനില്‍ സമ്മര്‍ദ്ദം ചെലുത്തി ഫിന്‍ലാന്‍ഡ് ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെ.കെ.രാമചന്ദ്രനെയും രമേശ് ചെന്നിത്തലയേയും കേസില്‍ പ്രതിചേര്‍ത്തത്.

   First published: