• HOME
 • »
 • NEWS
 • »
 • kerala
 • »
 • VT BALRAM CRITICIZES CHIEF MINISTER PINARAYI VIJAYAN

'തെറ്റുപറ്റാത്ത ദൈബവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഉപജാപകവൃന്ദവും ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍'; വിടി ബല്‍റാം

വിദഗ്ധ സമിതിയിലായാലും സര്‍ക്കാരിലായാലും പാര്‍ട്ടിയിലായാലും യഥാര്‍ത്ഥ വസ്തുതകള്‍ മുഖത്തു നോക്കി അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്ന് രണ്ട് പേരെങ്കിലും ഏത് സിസ്റ്റത്തിനകത്തും വേണമെന്ന് വി ടി ബല്‍റാം പറഞ്ഞു.

വി.ടി ബൽറാം

വി.ടി ബൽറാം

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചിടലിന് ബദല്‍ മാര്‍ഗം തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.

  അവസാന നിമിഷം ചുമ്മാ കേറി ക്ഷുഭിതനായതു കൊണ്ട് വല്ല കാര്യവും ഉണ്ടോയെന്നും സമ്പൂര്‍ണ്ണ പരാജയത്തേക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ചൂട് സ്വന്തം നേര്‍ക്ക് എടുക്കാതിരിക്കാന്‍ ചൂടാവല്‍ നാടകം കൊണ്ട് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദഗ്ധ സമിതിയിലായാലും സര്‍ക്കാരിലായാലും പാര്‍ട്ടിയിലായാലും യഥാര്‍ത്ഥ വസ്തുതകള്‍ മുഖത്തു നോക്കി അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്ന് രണ്ട് പേരെങ്കിലും ഏത് സിസ്റ്റത്തിനകത്തും വേണമെന്ന് വി ടി ബല്‍റാം പറഞ്ഞു. വ്യത്യസ്താഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഭരണാധികാരിക്കും വേണമെന്ന് അദ്ദേഹം പറഞ്ഞു.

  ഒരിക്കലും തെറ്റുപറ്റാത്ത ഒരു ദൈബവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഒരു ഉപജാപക വൃന്ദവുമാണ് ഇന്നത്തെ ഈ അവസ്ഥയുടെ കാരണക്കാരെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

  Also Read-ലോക്ക്ഡൗൺ കാലത്ത് 150 ലേറെ തവണ പിഴ നൽകി ; രസീതുമാലയുമായി റിയാസിന്റെ പ്രതിഷേധം

  സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് തടയാനുള്ള സമ്പൂര്‍ണ്ണ അടച്ചിടലിനു ബദല്‍മാര്‍ഗം സര്‍ക്കാര്‍ തേടിയിരിക്കുന്നത്. എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നും പകരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ അന്വേഷിക്കണമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയേയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

  നീണ്ടുപോകുന്ന അടച്ചിടലില്‍ ഉയരുന്ന ജനരോഷം മനസ്സിലാക്കിയും അതിലെ അസന്തുഷ്ടി പരസ്യമാക്കിയുമായിരുന്നു ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതിനാല്‍ ഏറെക്കാലം ഈ രീതിയില്‍ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകാനാകില്ല.

  ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഇനിയും തുടരണോയെന്ന കാര്യത്തിലും മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. വിശദമായ പഠനം നടത്തി ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ മേഖലകളിലേയും വിദഗ്ധരുമായി ചര്‍ച്ച നടത്തിയാകും റിപ്പോര്‍ട്ട് തയാറാക്കുക.

  Also Read-16 ഇനം വസ്തുക്കളുമായി ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ലഭിക്കുന്നത് 570 രൂപയുടെ കിറ്റ്

  വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യ വിദഗ്ധരും ഉള്‍പ്പെട്ട ടീമിനാണ് ഇതിന്റെ ചുമതല. ജില്ലാ കളക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രാദേശികതലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍ ദിവസേന ടി.പി.ആര്‍. വര്‍ധിച്ചു വരുന്നതിനാല്‍ ഇളവുകള്‍ എത്രത്തോളം നല്‍കാനാകുമെന്ന കാര്യത്തില്‍ വിദഗ്ധ സമിതിക്ക് സംശയങ്ങളുണ്ട്.

  സംസ്ഥാനത്തെ രോഗവ്യാപനത്തില്‍ കേന്ദ്രത്തിനും അതൃപ്തിയുണ്ട്. കേന്ദ്രത്തിലെ വിദഗ്ധ സംഘം കേരളത്തില്‍ തുടരുകയുമാണ്. ഈ സാഹചര്യത്തില്‍ അവരുടെ അഭിപ്രായവും നിര്‍ണായകമാകും. ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു. വിനോദ സഞ്ചാരികള്‍ക്ക് പ്രയാസം സൃഷ്ടിക്കരുത്.

  Also Read-യൂത്ത് കോണ്‍ഗ്രസുകാര്‍ അടിയും കൊണ്ടു; പിഴയും അടിച്ചു; ലാത്തിച്ചാര്‍ജില്‍ പൊലീസിന്റെ ലാത്തി പൊട്ടിയതിന് പിഴ 22,000 രൂപ

  ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരേ അനാവശ്യ ഇടപെടല്‍ പാടില്ലെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
  Published by:Jayesh Krishnan
  First published:
  )}