• HOME
  • »
  • NEWS
  • »
  • kerala
  • »
  • VT BALRAM CRITICIZES ICHR FOR NOT INCLUDING JAWAHARLAL NEHRU S PICTURE AT AZADI K AMRIT MAHOTSAV

ICHR സൈറ്റില്‍ ആസാദി കേ അമൃത് മഹോത്സവില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമില്ല; വിമര്‍ശനവുമായി വി ടി ബല്‍റാം

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി വി ഡി സവര്‍ക്കറിന്റെ ചിത്രം ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന് ബല്‍റാം ചൂണ്ടിക്കാണിക്കുന്നു.

വി ടി ബല്‍റാം

വി ടി ബല്‍റാം

  • Share this:
    തിരുവനന്തപുരം: ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സലിന്റെ വെബ്‌സൈറ്റില്‍ എന്ന പേരില്‍ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കേ അമൃത് മഹോത്സവില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഉള്‍പ്പെടുത്താതിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി വി ഡി സവര്‍ക്കറിന്റെ ചിത്രം ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന് ബല്‍റാം ചൂണ്ടിക്കാണിക്കുന്നു.

    ICHRന്റെ ആസാദി കേ അമൃത് മഹോത്സവ് എന്ന പേരില്‍ കാണിക്കുന്ന ഹോം പേജില്‍ എട്ട് പ്രമുഖ വ്യക്തികളുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടേയും സമാനതകളില്ലാത്ത നേതാവ് ജവാഹര്‍ലാല്‍ നെഹ്രു ഒഴിവാക്കുകയും ഹിന്ദുരാഷ്ട്ര വാദിയായ മാപ്പപേക്ഷ വീരന്‍ വി.ഡി. സവര്‍ക്കര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നെന്നുമാണ് ബല്‍റാമിന്റെ വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയായാിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    ഇത്ര ലജ്ജ ഇല്ലാത്തവരാണോ രാജ്യം ഭരിക്കുന്നതെന്ന് വി ടി ബല്‍റാം ചോദിക്കുന്നു.

    വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

    ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ വെബ്‌സൈറ്റ് ഹോം പേജ് ആണിത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ഈ ഐസിഎച്ച്ആര്‍.

    ആസാദീ കേ അമൃത് മഹോത്സവ് എന്ന പേരില്‍ സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷങ്ങള്‍ നടത്തുകയാണത്രേ. അതിന്റെ ഭാഗമായി 8 പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിട്ടുണ്ട്.

    അതില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടേയും സമാനതകളില്ലാത്ത നേതാവ് ജവാഹര്‍ലാല്‍ നെഹ്രു ഒഴിവാക്കപ്പെട്ടിരിക്കുന്നു, ഹിന്ദുരാഷ്ട്ര വാദിയായ മാപ്പപേക്ഷ വീരന്‍ വി.ഡി. സവര്‍ക്കര്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.


    ഇത്ര ലജ്ജയില്ലാത്തവരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്!
    Published by:Jayesh Krishnan
    First published:
    )}