നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങൾക്കൊന്നും മതിയായില്ലേ?'; ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ വി.ടി ബൽറാം

  'ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങൾക്കൊന്നും മതിയായില്ലേ?'; ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ വി.ടി ബൽറാം

  ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിനീഷ് കോടിയേരിയെ ഇന്ന് ഉച്ചയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു.

  വി.ടി ബൽറാം, ബിനീഷ് കോടിയേരി,

  വി.ടി ബൽറാം, ബിനീഷ് കോടിയേരി,

  • News18
  • Last Updated :
  • Share this:
   പാലക്കാട്: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വി.ടി ബൽറാം എം എൽ എ. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസത്തിൽ കലർന്ന പ്രതികരണവുമായി വി ടി ബൽറാം രംഗത്ത് എത്തിയത്.

   എ കെ ജി സെന്ററിന് മുന്നിൽ നിൽക്കുന്ന ബിനീഷിന്റെ ചിത്രത്തിനൊപ്പം ഒരു കുറിപ്പ് കൂടി ചേർത്തു. ആ കുറിപ്പ് ഇങ്ങനെ, 'ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങൾക്കൊന്നും മതിയായില്ലേ?അതും ഒരു ലഘുലേഖ പോലും കയ്യിൽ വയ്ക്കാത്ത കുറ്റത്തിന്?' - അതേസമയം, ബൽറാം പോസ്റ്റിട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവധി പേരാണ് കമന്റും റിയാക്ഷനും എത്തിയത്.

   You may also like:ചൊറിച്ചിൽ ഭയങ്കരം; അറുപതുകാരന്റെ കണ്ണിൽ നിന്ന് ഡോക്ടർ നീക്കം ചെയ്തത് 20 പുഴുക്കളെ [NEWS]നടി മൃദുല മുരളി വിവാഹിതയായി; ആശംസകൾ നേർന്ന് ഭാവന [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

   ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിനീഷ് കോടിയേരിയെ ഇന്ന് ഉച്ചയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ ആയിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

   ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങൾക്കൊന്നും മതിയായില്ലേ?

   അതും ഒരു ലഘുലേഖ പോലും കയ്യിൽ വയ്ക്കാത്ത കുറ്റത്തിന്?

   Posted by VT Balram on Thursday, 29 October 2020


   നാലു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. അതിനു ശേഷം ബിനീഷിനെ ഇഡി ഓഫീസിൽ നിന്ന് പുറത്തേക്ക് കൊണ്ടു വന്നു. തുടർന്ന് പൊലീസ് വാഹനത്തില്‍ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇന്ന് രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിന് ഇഡി സോണൽ ഓഫീസിൽ ബിനീഷ് എത്തിയത്.

   ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിച്ചു വരികയാണ്. ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസാണ് പ്രധാനമായും കണ്ടെത്താനുള്ളത്. നേരത്തേ ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെ ബിനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി കസ്റ്റഡിയിൽ വാങ്ങുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.   അഞ്ചുദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് അനൂപ് മുഹമ്മദിനെ സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. എന്നാൽ, ഇരുവരുടെയും മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തി. ഇതിനെ തുടർന്നാണ് ഇഡി വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്. നേരത്തെ അനൂപ് മുഹമ്മദിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ ഇഡി വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.

   അനൂപ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഹോട്ടല്‍ തുടങ്ങാൻ ബിനീഷ് അദ്ദേഹത്തിന് പണം നൽകി സഹായിച്ചിട്ടുണ്ട്. അതേസമയം, ഇരുപതോളം അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷം രൂപ അനൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്നതിൽ വ്യക്തത നൽകാൻ അനൂപിന് കഴിഞ്ഞിട്ടില്ല.

   80 ദിവസത്തിനിടെ 78 തവണ മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി വിളിച്ചതിന്റെ രേഖകൾ നേരത്തെ പുറത്തു വന്നിരുന്നു. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മിൽ 78 തവണ ഫോണിൽ വിളിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
   Published by:Joys Joy
   First published:
   )}