• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഹാൻസിന്റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി; ബാക്കി ചപ്പുചവറുകൾക്ക് കുഴപ്പമൊന്നുമില്ല': വി ടി ബൽറാം

'ഹാൻസിന്റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി; ബാക്കി ചപ്പുചവറുകൾക്ക് കുഴപ്പമൊന്നുമില്ല': വി ടി ബൽറാം

സ്ഫോടക വസ്തു പതിച്ച സ്ഥലം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സന്ദർശിക്കുന്നതിന്റെ ചിത്രം സഹിതമാണ് ബൽറാമിന്റെ കുറിപ്പ്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന എകെജി സെന്ററിലേക്ക് ബൈക്കിലെത്തിയ അക്രമി സ്ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററിലെ മതിലിൽ തട്ടി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെങ്കിലും കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ല. വ്യാപകമായ പ്രതിഷേധമാണ് അക്രമത്തിനെതിരെ ഉയരുന്നത്. വിവിധ നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

    വിഷയത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമും ഫേസ്ബുക്കിൽ പ്രതികരിച്ചു. സ്ഫോടക വസ്തു പതിച്ച സ്ഥലം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സന്ദർശിക്കുന്നതിന്റെ ചിത്രം സഹിതമാണ് ബൽറാമിന്റെ കുറിപ്പ്. ''ഹാൻസിന്റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. ബാക്കി ചപ്പുചവറുകൾക്ക് കുഴപ്പമൊന്നുമില്ല''- എന്നാണ് ചിത്രത്തിനൊപ്പം ബൽറാം കുറിച്ചത്.



    അതേസമയം, സംഭവം നടന്ന് 12 മണിക്കൂറിന് ശേഷവും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് എകെജി സെന്ററിനു നേരെയുള്ള അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഒരു മിനിറ്റും 32 സെക്കൻഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും ബോംബെറിയുന്നതിനും അക്രമി എടുത്തത്. ബോംബെറിഞ്ഞ ആളുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നു. ബോംബെറിഞ്ഞ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ കടന്നു പോയതാണ് മറ്റു ആളുകളുടെ പങ്ക് ബലപ്പെടുത്തുന്നത്. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോൾ ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരാണ് പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു.

    രാത്രി 11.23ന് ശേഷമാണ് അക്രമി ബൈക്കിലെത്തി നിരീക്ഷണം ആരംഭിക്കുന്നത്. സ്ഫോടക വസ്തു എറിഞ്ഞശേഷം പോകുന്നത് 11.24ന് ആണ്. അക്രമത്തിനുശേഷം ഇയാൾ കുന്നുകുഴി ജംഗ്ഷനിലൂടെ പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കുന്നുകുഴിയിൽനിന്ന് വരമ്പശേരി ജംഗ്ഷനിൽ 11.25ന് അക്രമി എത്തി. ഇവിടെ റോഡ് രണ്ടായി തിരിയുകയാണ്. ഒന്നു ലോ കോളജ് ജംഗ്ഷനിലേക്കും മറ്റൊന്ന് കണ്ണമൂല ഭാഗത്തേക്കുമാണ് പോകുന്നത്. ഈ രണ്ടു ഭാഗത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മുപ്പതോളം സിസിടി ക്യാമറകളുടെ ദൃശ്യങ്ങൾ ഇതിനോടകം ശേഖരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

    ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഐപിസി 436 അനുസരിച്ചുള്ള തീവയ്പ്പിന് 10 വർഷം തടവും പിഴയുമാണ് ശിക്ഷ. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) അനുസരിച്ച് പത്തുവർഷംവരെ തടവു ശിക്ഷ ലഭിക്കാം. സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നും ഫോറന്‍സിക് റിപ്പോർട്ട് ഇന്നു ലഭിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
    Published by:Rajesh V
    First published: