• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'നൗഷാദിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐക്കാര്‍ ഭീകരതയുടെ തുടര്‍ അധ്യായങ്ങള്‍ രചിക്കുകയാണ്': വിടി ബല്‍റാം

ഇക്കഴിഞ്ഞ ദിവസമാണ് ഒരു മുന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ ഇതേ കൂട്ടര്‍ കൊത്തിനുറുക്കിയത്

news18
Updated: July 31, 2019, 7:45 PM IST
'നൗഷാദിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐക്കാര്‍ ഭീകരതയുടെ തുടര്‍ അധ്യായങ്ങള്‍ രചിക്കുകയാണ്': വിടി ബല്‍റാം
കൊല്ലപ്പെട്ട നൗഷാദ്
  • News18
  • Last Updated: July 31, 2019, 7:45 PM IST IST
  • Share this:
തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ എസ്ഡിപിഐയ്‌ക്കെതിരെ വിടി ബല്‍റാം എംഎല്‍എ. നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐക്കാര്‍ ഭീകരതയുടെ തുടര്‍ അധ്യായങ്ങള്‍ രചിച്ചുകൊണ്ടിരിക്കുകയാണ് ബല്‍റാം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. കഴിഞ്ഞദിവസമാണ് മുന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെയും ലീഗുകാര്‍ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ വിടി പൊലീസിന്റെ അനാസ്ഥയാണ് അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും കൂട്ടിച്ചേര്‍ത്തു.

'മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതികളെപ്പോലും പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിയാത്തതാണ് ഈ നിലയില്‍ എസ്ഡിപിഐക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ ഇടവരുത്തിയത്.' ബല്‍റാം പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

വര്‍ഗ്ഗീയ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ധീരനായ ഒരു പോരാളിയെക്കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. ചാവക്കാട് പുന്ന നൗഷാദ് എന്ന ചെറുപ്പക്കാരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐക്കാര്‍ ഭീകരതയുടെ തുടര്‍ അധ്യായങ്ങള്‍ രചിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് ഒരു മുന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ ഇതേ കൂട്ടര്‍ കൊത്തിനുറുക്കിയത്. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതികളെപ്പോലും പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിയാത്തതാണ് ഈ നിലയില്‍ എസ്ഡിപിഐക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ ഇടവരുത്തിയത്.

മികച്ച സംഘാടകനും ഉശിരുള്ള പോരാളിയുമായിരുന്നു നൗഷാദ് എന്നതില്‍ പ്രദേശത്തെ ഇതര രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു വരെ എതിരഭിപ്രായമില്ല. വര്‍ഗീയ സംഘടനകള്‍ക്ക് വളരാനിടമനുവദിക്കാതെ ചെറുപ്പക്കാരെ മതേതരപക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം നിര്‍വ്വഹിച്ചു പോന്നത്. കായിക മേഖലയിലും സാംസ്‌ക്കാരിക മേഖലയിലുമൊക്കെ സജീവമായി ഇടപെട്ടുകൊണ്ടാണ് നൗഷാദ് ഇത് സാധ്യമാക്കിയത്. മത തീവ്രവാദികളുടെ കണ്ണില്‍ കരടായി മാറിയതിനും പുറകില്‍ ഇതേ കാരണങ്ങളാണ്.

നൗഷാദിന്റെ കൊലപാതകികള്‍ എത്രയും വേഗം നിയമത്തിന് മുന്നില്‍ വരണം. അതുറപ്പു വരുത്താന്‍ സര്‍ക്കാരിനും പോലീസിനും ബാധ്യതയുണ്ട്.

Loading...

രക്തസാക്ഷിയായ സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍

(അഭിപ്രായം വ്യക്തിപരം)

First published: July 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...