• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മരിച്ച സിപിഎം എംഎല്‍എയുടെ കാര്‍വായ്പ അടച്ച് തീര്‍ക്കാന്‍ മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് വിടി ബല്‍റാം


Updated: October 6, 2018, 9:41 PM IST
മരിച്ച സിപിഎം എംഎല്‍എയുടെ കാര്‍വായ്പ അടച്ച് തീര്‍ക്കാന്‍ മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് വിടി ബല്‍റാം

Updated: October 6, 2018, 9:41 PM IST
 

തിരുവനന്തപുരം: നരണിപ്പുഴ തോണിയപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം രണ്ട് ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമായി ഉയര്‍ത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വിടി ബല്‍റാം എംഎല്‍എ. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സാമൂഹിക, മാനുഷിക പരിഗണനകളും വച്ച് 10 ലക്ഷം രൂപയെങ്കിലുമായി നഷ്ടപരിഹാരം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് താന്‍ നല്‍കിയ നിവേദനത്തിന് ആവശ്യം പരിഗണിക്കാന്‍ ആകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഒന്നാം ടെസ്റ്റില്‍ ആധികാരിക ജയം, പക്ഷേ; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വരുത്തേണ്ടുന്ന മൂന്ന് മാറ്റങ്ങള്‍

കഴിഞ്ഞ ഡിസംബറിലായിരുന്നു പൊന്നാനി ചങ്ങരംകുളത്തിനടുത്ത നരണിപ്പുഴയിലുണ്ടായ തോണിയപകടത്തില്‍ ആറ് കുട്ടികള്‍ മരിച്ചത്. കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവീതമായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ഭാരവാഹിയായ വ്യവസായി ഒരു ലക്ഷം രൂപ വീതം സ്വന്തം നല്‍കുകയുണ്ടായിരുന്നെന്നും കുടുംബങ്ങളുടെ സാഹചര്യം പരിഗണിച്ചാണ് താന്‍ ന്ടപരിഹാരം ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിച്ചതെന്നും പറയുന്ന എംഎല്‍എ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിച്ചു.

'സ്വാഭാവിക മരണം നേരിട്ട സിപിഎം എംഎല്‍എയുടെ സ്വര്‍ണ്ണപ്പണ്ട പണയം വായ്പയും കാര്‍ വായ്പയുമൊക്കെ അടച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി? പൊതുമുതലെടുത്ത് വേണ്ടപ്പെട്ടവര്‍ക്ക് തോന്നിയപോലെ വാരിക്കോരിക്കൊടുക്കുന്നതും ഏറ്റവും അര്‍ഹതപ്പെട്ട ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ പോലും തയ്യാറാകാത്തതും എന്ത് തരം നീതിയാണ്?' അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ മറുപടിയുടെ പകര്‍പ്പ് സഹിതമാണ് ബല്‍റാമിന്റെ പോസ്റ്റ്.



നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം
Loading...


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കഴിഞ്ഞ ഡിസംബര്‍ അവസാനത്തിലാണ് മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയില്‍ തോണിയപകടത്തില്‍ ആറ് കുട്ടികള്‍ മരിച്ചത്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളായിരുന്നു അടുത്ത ബന്ധുക്കളായിരുന്ന ഈ കുട്ടികള്‍. ഉള്‍നാടന്‍ മത്സ്യബന്ധനവുമായി മുന്നോട്ടു പോകുന്ന അങ്ങേയറ്റം ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ് ഒറ്റയടിക്ക് ഈ ദുരന്തത്തിനിരകളായത്. ഇവര്‍ക്ക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരമായി നല്‍കിയത് 2 ലക്ഷം രൂപ വീതം മാത്രം. കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ഭാരവാഹിയായ വ്യവസായി ഒരു ലക്ഷം രൂപ വീതം സ്വന്തം നിലക്കും നല്‍കുകയുണ്ടായി. തീര്‍ത്തും അപര്യാപ്തമായ ഈ നഷ്ടപരിഹാരത്തുക കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സാമൂഹിക, മാനുഷിക പരിഗണനകളും വച്ച് 10 ലക്ഷം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഞാന്‍ ബഹു.മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് ആ ആവശ്യം പരിഗണിക്കാന്‍ പോലുമാവില്ലെന്ന് അറിയിച്ച് ഇപ്പോള്‍ മറുപടി കിട്ടിയിട്ടുണ്ട്.

എന്താണിതിന്റെയൊക്കെ മാനദണ്ഡം? സ്വാഭാവിക മരണം നേരിട്ട സിപിഎം എംഎല്‍എയുടെ സ്വര്‍ണ്ണപ്പണ്ട പണയം വായ്പയും കാര്‍ വായ്പയുമൊക്കെ അടച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി? പൊതുമുതലെടുത്ത് വേണ്ടപ്പെട്ടവര്‍ക്ക് തോന്നിയപോലെ വാരിക്കോരിക്കൊടുക്കുന്നതും ഏറ്റവും അര്‍ഹതപ്പെട്ട ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ പോലും തയ്യാറാകാത്തതും എന്ത് തരം നീതിയാണ്?

First published: October 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...