തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്ക് മടങ്ങിപോകേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. 'കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ മതില് കെട്ടുന്നതിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 20 കിലോമീറ്ററില്‍ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കില്‍ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനമായേനെ'യെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഇന്ന ശബരിമല സന്ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്ക് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പമ്പയില്‍ നിന്ന് തിരിച്ച് പോകേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ മതില് ചൂണ്ടിക്കാട്ടിയുള്ള ബല്‍റാമിന്റെ പരിഹാസം. പമ്പയിലെ പ്രതിഷേധക്കാരില്‍ ചിലരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. ഇതിനു ശേഷം യുവതികളുമായി പൊലീസ് മല കയറാന്‍ തുടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ ശരണപതയില് നൂറുകണക്കിനു ആളുകള്‍ ശരണം വിളികളുമായി പ്രതിഷേധിച്ചതോടെ പൊലീസ് പിന്തിരിയുകയായിരുന്നു. പൊലീസ് തങ്ങളെ നിര്‍ബന്ധപൂര്‍വം തിരിച്ചയയ്ക്കുകയായിരുന്നെന്നാണ് മനിതി സംഘത്തിന്റെ ആരോപണം. പമ്പയിലും ശരണപാതയിലും തടഞ്ഞവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും സംഘാംഗം തിലകനിധി ന്യൂസ് 18 നോട് പ്രതികരിച്ചിരുന്നു.
'കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ മതില് കെട്ടുന്നതിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 20 കിലോമീറ്ററില്‍ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കില്‍ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനമായേനെ.'
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.