'പ്രവാസി മുതലാളിമാര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ'; ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന പ്രഖ്യാപനത്തിനെതിരെ ബല്‍റാം

പൊതുപണത്തിന്റെ വിനിയോഗത്തില്‍ അല്‍പ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്.

News18 Malayalam | news18-malayalam
Updated: May 26, 2020, 9:38 PM IST
'പ്രവാസി മുതലാളിമാര്‍ക്ക്  ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ'; ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന പ്രഖ്യാപനത്തിനെതിരെ ബല്‍റാം
balram - pinarayi
  • Share this:
തിരുവനന്തപുരം: നാട്ടിലെത്തുന്ന പ്രവാസികൾ  ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ക്രൂരതയെന്ന് വി.ടി ബല്‍റാം എം.എൽ.എ. ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപയും ചെലവഴിച്ച സര്‍ക്കാര്‍ പ്രവാസികൾക്ക് ക്വാറന്റീന്‍ സൗകര്യം നല്‍കാന്‍ അഞ്ച് പൈസ ചെലവഴിക്കുകയില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബൽറാം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബൽറാമിന്റെ വിമർശനം.
You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂര്‍ത്തല്ലേ, പൊതുപണത്തിന്റെ വിനിയോഗത്തില്‍ അല്‍പ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്.

എന്നാല്‍ ഇന്നിതാ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നില്‍ക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടില്‍ കൂടണയാന്‍ എത്തുന്ന സാധാരണ മലയാളികള്‍ക്ക് ക്വാറന്റീന്‍ സൗകര്യം നല്‍കാന്‍ അഞ്ച് പൈസ ചെലവഴിക്കുകയില്ല എന്ന് അതേ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.

എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത?First published: May 26, 2020, 9:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading