'നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ?' പൊലീസ് നിയമ ഭേദഗതി ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ VT ബല്‍റാം

പൊലീസ് നിയമ ഭേദഗതി ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു VT ബല്‍റാം കമന്‍റ് ഇട്ടത്

News18 Malayalam
Updated: November 22, 2020, 5:43 PM IST
'നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ?' പൊലീസ് നിയമ ഭേദഗതി ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ VT ബല്‍റാം
balram - pinarayi
  • Share this:
വിവാദമായ പൊലീസ് നിയമ ഭേദഗതി ന്യായീകരിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നും മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.

ഈ പോസ്റ്റിന് താഴെയാണ് എംഎൽഎയായ വി.ടി ബൽറാം കമന്റ് ഇട്ടത്. യുഎപിഎ ഉപയോഗിച്ച് കേരളത്തിൽ കേസെടുക്കില്ല എന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നതും താങ്കൾ തന്നെയല്ലേ? എന്നിട്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വീട്ടിൽ സൂക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ പോലും ഇന്ന് യുഎപിഎ കേസിൽ പീഡനമനുഭവിക്കുകയാണ്. നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ എന്നും ബൽറാം ചോദിക്കുന്നു


പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ...

Posted by Pinarayi Vijayan on Sunday, November 22, 2020


Also read 'പോലീസ് നിയമഭേദഗതി വ്യക്തിയുടെ അന്തസും മാന്യതയും പാലിക്കപ്പെടാൻ; ആശങ്കയ്ക്ക് അടിസ്ഥാനമില്ല': മുഖ്യമന്ത്രി പിണറായി വിജയൻ

ഫേസ്ബുക്ക് കമന്റിന്റെ പൂർണരൂപം

യു എ പി എ ഉപയോഗിച്ച് കേരളത്തിൽ കേസെടുക്കില്ല എന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നതും താങ്കൾ തന്നെയല്ലേ? എന്നിട്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വീട്ടിൽ സൂക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ പോലും ഇന്ന് യുഎപിഎ കേസിൽ പീഡനമനുഭവിക്കുകയാണ്.
നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ?
Published by: user_49
First published: November 22, 2020, 5:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading