'സെക്സി ദുർഗ'യുമായി ആശയസാമ്യം; അവതരണം 'കോക്ടൈലി'നെ ഓർമ്മിപ്പിച്ചു: ഇഷ്ക്ക് കണ്ട് വിടി ബൽറാം

തൃത്താല എം.എൽ.എ വിടി ബൽറാം ഇതു സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പുമിട്ടു.

news18
Updated: May 29, 2019, 10:23 PM IST
'സെക്സി ദുർഗ'യുമായി ആശയസാമ്യം; അവതരണം 'കോക്ടൈലി'നെ ഓർമ്മിപ്പിച്ചു: ഇഷ്ക്ക് കണ്ട് വിടി ബൽറാം
വി ടി ബൽറാം എം എൽ എ സംവിധായകനൊപ്പം
  • News18
  • Last Updated: May 29, 2019, 10:23 PM IST
  • Share this:
തിരുവനന്തപുരം: പുതിയ സിനിമ ഇഷ്ക്കിന്‍റെ പ്രത്യേക ഷോ എം.എൽ.എമാർക്കായി നടത്തി. സംവിധായകൻ അനുരാജ് മനോഹർ അടക്കമുള്ള അണിയറ പ്രവർത്തരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇഷ്ക്കിന്‍റെ പ്രത്യേക പ്രദർശനം എം.എൽ.എമാർക്കായി നടത്തിയത്. തൃത്താല എം.എൽ.എ വിടി ബൽറാം ഇതു സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പുമിട്ടു. 'സെക്സി ദുർഗ'യുമായുള്ള ആശയസാമ്യം ഇതിനോടകം ചർച്ചയായിട്ടുണ്ടെന്നും അവതരണം പലപ്പോഴും 'കോക്ടൈലി'നേയും ഓർമ്മിപ്പിച്ചെന്നും വി.ടി ബൽറാം എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.

വി.ടി ബൽറാം എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്,

'ഇഷ്ക്' കണ്ടു. എംഎൽഎമാർക്കുള്ള പ്രത്യേക ഷോയ്ക്ക് സംവിധായകൻ അനുരാജ് മനോഹർ അടക്കമുള്ള അണിയറ പ്രവർത്തരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

സമകാലിക പ്രസക്തി ഏറെയുള്ളതാണ് പ്രമേയമെന്നതിൽ തർക്കമില്ല. സദാചാരപ്പോലീസിംഗും സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടവും ആണത്തധാരണകളുമൊക്കെ നമ്മുടെ സാംസ്കാരിക മുഖ്യധാരയായി തുടരുന്നിടത്തോളം ഇതുപോലുള്ള സിനിമകൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. 'സെക്സി ദുർഗ'യുമായുള്ള ആശയ സാമ്യം ഇതിനോടകം ചർച്ചയായിട്ടുണ്ട്. അവതരണം പലപ്പോഴും 'കോക്ടൈലി'നേയും ഓർമ്മിപ്പിച്ചു.

കഥയിൽ ചിലയിടത്ത് വേണ്ടത്ര യുക്തിഭദ്രത തോന്നിയില്ലെങ്കിലും പൊതുവിൽ തിരക്കഥ രതീഷ് രവി മനോഹരമാക്കി. ഒന്നാം പകുതിയിലെ അൽപം ലാഗ് മനപൂർവ്വമാണെന്ന് തോന്നുന്നു. ഇന്റർവെല്ലിനു ശേഷം അത് നല്ല നിലക്ക് പരിഹരിക്കപ്പെടുന്നുണ്ട്. കാസ്റ്റിംഗ് ഗംഭീരമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഷെയ്നും ഷൈനും ആൻ ശീതളും ലിയോണയും ജാഫർ ഇടുക്കിയുമൊക്കെ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയാക്കി. ഷൈൻ ടോം ചാക്കോക്ക് ചിലപ്പോഴൊക്കെ ഫഹദ് ഫാസിലിന്റെ ഛായ.

ആണത്തമെന്ന പരികൽപ്പനയെ പൂർണ്ണമായി തള്ളിക്കളയുന്ന ക്ലൈമാക്സ് ശ്രദ്ധേയമാണ്. അനുരാജിനും മുഴുവൻ ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ.

First published: May 29, 2019, 9:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading