• HOME
  • »
  • NEWS
  • »
  • kerala
  • »
  • VT BALRAM MLA SHARED A VIDEO OF MAKING NATURAL SWIMMING POOL BY FISHTUBE YOUTUBE CHANNEL

പുതുവർഷത്തിൽ ഭരണകൂടം പൊട്ടക്കുളമാക്കിയതിനെ യുവാക്കൾ സ്വിമ്മിങ് പൂളാക്കിയ കഥയുമായി വി.ടി. ബൽറാം എംഎല്‍എ

നാടിനും നാട്ടുകാർക്കും മനസ്സിന് കുളിർമയേകി ഒരു കുളം പുനർജനിച്ചപ്പോൾ കുന്നംകുളത്തിനും തൃശൂരിനും മാത്രമല്ല കേരളത്തിന് തന്നെ അഭിമാനമാകുകയാണ് ആ നാട്ടിലെ യുവജനങ്ങൾ.

VT Balram MLA

VT Balram MLA

  • News18
  • Last Updated :
  • Share this:
    തൃശൂർ: ഭരണകൂടം പൊട്ടക്കുളമാക്കിയതിനെ യുവാക്കൾ സ്വിമ്മിങ് പൂളാക്കിയ കഥയുമായി വി.ടി ബൽറാം എംഎൽഎ. തൃശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്തുള്ള പറക്കുളം കൂട്ടായ്മയാണ് നാട്ടിലെ നിർജ്ജീവമായി കിടന്ന കുളത്തിന് യുവാക്കളുടെ സഹായത്തോടെ പുനർജന്മം നൽകിയത്. ഫിഷ് ട്യൂബ് എന്ന യു ട്യൂബ് ചാനലാണ് നാട്ടിലൊരു കുളത്തിന് പുനർജനമം നൽകിയ കഥ പുറംലോകത്തെ അറിയിച്ചത്.

    ഈ വീഡിയോ പങ്കുവച്ച വി.ടി ബൽറാം എം എൽ എ കുറിച്ചത് ഇങ്ങനെ, 'മനസ്സിന് സന്തോഷം നൽകുന്ന ഒരു വീഡിയോ പങ്കു വയ്ക്കുന്നു. ഒരു കുളത്തിന് ജീവൻ നൽകിയ ഒരുപറ്റം യുവാക്കളുടെ കഥ. പ്രിയസുഹൃത്ത് ഹക്കീം പഴഞ്ഞിക്കും ഫുൾ ടീമിനും അഭിനന്ദനങ്ങൾ' എന്നായിരുന്നു.

    You may also like:മരുന്ന് പരീക്ഷണത്തിന് വിധേയനായി മലയാളിയും [NEWS]തുര്‍ക്കി പ്രഥമ വനിത എമിനെ ഉര്‍ദുഗാനെ സന്ദർശിച്ചു [NEWS] ആരോഗ്യപ്രവർത്തകർക്കിടയൽ രോഗസാധ്യത കൂടുതൽ [NEWS]

    കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയുള്ള നാട്ടുകാരുടെ പിന്തുണ കൊണ്ടും പ്രവാസികളായ നാട്ടുകാരുടെ സഹായം കൊണ്ടുമാണ് കുളം നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് വ്ലോഗർ ഹക്കിം പഴഞ്ഞി വീഡിയോയിൽ വ്യക്തമാക്കുന്നു. കുളത്തിന്റെ പുനരുജ്ജീവനത്തിനായി ആദ്യമൊരു വാട്സാപ്പ് കൂട്ടായ്മയാണ് രൂപീകരിച്ചത്. എല്ലാവരും പൂർണമനസ്സോടെ എത്തിയതോടെ പൊന്തക്കാടായി മാറിയിരുന്ന, പായൽ പിടിച്ചു കിടന്നിരുന്ന കുളത്തിന്റെ ശാപമോക്ഷത്തിനുള്ള വഴി തെളിയുകയായിരുന്നു.



    ആദ്യം കുളത്തിലേക്ക് വെള്ളം വന്നുകൊണ്ടിരുന്ന കൈത്തോട് വൃത്തിയാക്കിയെടുത്തു. പിന്നെ കുളത്തിന്റെ ഭാഗത്തെ മണ്ണുമാറ്റി. ഇതിനുള്ള പണമെല്ലാം സമാഹരിച്ചത് നാട്ടുകാരുടെ ഒത്തൊരുമയോടെ. നാട്ടിലെ പ്രവാസികളായവരും പൂർണസഹായവുമായി രംഗത്തെത്തി. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ യാതൊരുവിധ വേർതിരിവുകളുമില്ലാതെ കുളം നിർമാണത്തിൽ പങ്കാളികളായി. അങ്ങനെ ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുളത്തിൽ വെള്ളം നിറഞ്ഞു.



    വെള്ളം നിറഞ്ഞ കുളത്തിൽ നീന്താനും നീന്തൽ പഠിക്കാനും നാട്ടിലെ കുട്ടിപ്പട്ടാളവും യുവാക്കളും മൊത്തമായെത്തി. അതിനിടയിൽ കുറേ മീൻ കുഞ്ഞുങ്ങളെ കൊണ്ടുവന്ന് കുളത്തിൽ വളർത്താനും ഇവർ മടിച്ചില്ല. കുളം മാത്രമല്ല ഇവർ മനോഹരമാക്കിയത്, കുളക്കരയിൽ മനോഹരമായ ചെടികൾ വച്ചുപിടിപ്പിച്ചു. മരത്തൈകൾ നട്ടു. നാടിനും നാട്ടുകാർക്കും മനസ്സിന് കുളിർമയേകി ഒരു കുളം പുനർജനിച്ചപ്പോൾ കുന്നംകുളത്തിനും തൃശൂരിനും മാത്രമല്ല കേരളത്തിന് തന്നെ അഭിമാനമാകുകയാണ് ആ നാട്ടിലെ യുവജനങ്ങൾ.
    Published by:Joys Joy
    First published:
    )}