• HOME
  • »
  • NEWS
  • »
  • kerala
  • »
  • LDF | 'കേരള സംഘീത നാടക അക്കാദമിയിലേക്കു നടത്തിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ്'? വി.ടി. ബൽറാം

LDF | 'കേരള സംഘീത നാടക അക്കാദമിയിലേക്കു നടത്തിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ്'? വി.ടി. ബൽറാം

വിമർശനവുമായി വി.ടി. ബൽറാം

വി.ടി. ബൽറാം

വി.ടി. ബൽറാം

  • Last Updated :
  • Share this:
    കേരള സംഗീത നാടക അക്കാദമിയുടെ പുതിയ നിയമനങ്ങളിൽ പ്രതികരണവുമായി വി.ടി. ബൽറാം (V.T. Balram). ഗായകൻ എം.ജി. ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടാണ് പ്രതികരണം. സംവിധായകൻ ബി. രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനാകും.

    കേരള സംസ്ഥാന പരിവര്‍ത്തന ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനായി അടുത്തിടെ നിയമിതനായ സംഗീതജ്ഞൻ ജാസി ഗിഫ്റ്റിന്റെ പേരിനൊപ്പം രഞ്ജിത്തിന്റെയും ശ്രീകുമാറിന്റെയും നാമനിർദ്ദേശങ്ങൾ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ അംഗീകരിച്ചിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി. മുരളീധരനു വേണ്ടി എം.ജി. ശ്രീകുമാർ പ്രചാരണം നടത്തിയിരുന്നു. സ്ഥാനാർഥിയുടെ വെബ്‌സൈറ്റിന്റെയും ഫെയ്‌സ്ബുക്ക് പേജിന്റെയും ഉദ്ഘാടനം ശ്രീകുമാർ നിർവഹിച്ചു.

    കഴിഞ്ഞ അഞ്ച് വർഷമായി അക്കാദമി ചെയർപേഴ്‌സണായിരുന്ന കെ.പി.എ.സി. ലളിതയ്ക്ക് പകരമാണ് ശ്രീകുമാറിനെ നിയമിക്കുന്നത്.

    കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നേതാവ് എ. പ്രദീപ് കുമാറിന് പാർട്ടി പകരക്കാരനെ തേടുമ്പോൾ സംവിധായകൻ രഞ്ജിത്തിനെയാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാൽ, പാർട്ടിക്കുള്ളിൽ എതിർപ്പുള്ളതിനാൽ അദ്ദേഹത്തിന് ടിക്കറ്റ് നൽകിയില്ല. കമലിന് ശേഷം അദ്ദേഹം ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനാകും.

    ഈ വേളയിലാണ് വി.ടി. ബൽറാം ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തുന്നത്. പോസ്റ്റ് ചുവടെ വായിക്കാം:



    ചലച്ചിത്ര അക്കാദമിയിൽ ജീവനക്കാരായി സിപിഎമ്മുകാരെ പിൻവാതിലിലൂടെ നിയമിക്കുന്നതിന് ശുപാർശ ചെയ്തുകൊണ്ട് അന്ന് ചെയർമാനായിരുന്ന കമൽ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും "ഇടതുപക്ഷ സ്വഭാവം" ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതിൽ പോലും എതിർക്കാൻ തയ്യാറായില്ല.
    അതുകൊണ്ടുതന്നെ, ഇന്ന് കേരള സംഘീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും "ഇടതുപക്ഷ"ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളുമാണ്.
    അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ "ഇടതുപക്ഷം" ?

    Summary: Congress leader V.T. Balram comes up with a Facebook post after recent appointments to the Kerala Sangeetha Nataka Akademi and Kerala State Chalachithra Academy. Singer M.G. Sreekumar and director B. Ranjith were chosen to be at the helm of affairs respectively. However, it came as a surprise to many when BJP supporting Sreekumar was picked for a position usually dominated by left sympathizers
    Published by:user_57
    First published: