'ശാരദക്കുട്ടിമാര്‍ ഇനിയും സംസാരിക്കട്ടെ, നിലപാടുകള്‍ തുറന്ന് പറയട്ടെ, അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം തന്നെയാണ് നമ്മള്‍ നില്‍ക്കേണ്ടത്'

ഞാന്‍ ശാരദക്കുട്ടി ടീച്ചറെ പിന്തുണക്കുകയാണ്. സത്യത്തില്‍ അവര്‍ക്ക് നന്ദിയാണ് പറയേണ്ടത്:

news18
Updated: March 20, 2019, 11:40 PM IST
'ശാരദക്കുട്ടിമാര്‍ ഇനിയും സംസാരിക്കട്ടെ, നിലപാടുകള്‍ തുറന്ന് പറയട്ടെ, അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം തന്നെയാണ് നമ്മള്‍ നില്‍ക്കേണ്ടത്'
balram
  • News18
  • Last Updated: March 20, 2019, 11:40 PM IST
  • Share this:
തൃത്താല: ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. ശാരദക്കുട്ടി ടീച്ചറെ പിന്തുണക്കുകയാണെന്നും സത്യത്തില്‍ അവര്‍ക്ക് നന്ദിയാണ് പറയേണ്ടതെന്നും പറഞ്ഞുകൊണ്ടാണ് ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്. മാവോയിസ്റ്റ് പ്രവര്‍ത്തകരെ വെടിവെ്ച് കൊലപ്പെടുത്തിയതും ഡിഐസിയുടെ ഇടതുമുന്നണി പ്രവേശനവം ചര്‍ച്ചാ വിഷയമാക്കിയതിന് നന്ദിയെന്നാണ് ബല്‍റാം പറയുന്നത്.

 

ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'ഞാന്‍ ശാരദക്കുട്ടി ടീച്ചറെ പിന്തുണക്കുകയാണ്. സത്യത്തില്‍ അവര്‍ക്ക് നന്ദിയാണ് പറയേണ്ടത്:

പിണറായി വിജയന്റെ പോലീസ് കഴിഞ്ഞ ആയിരം ദിവസത്തിനുള്ളില്‍ മൂന്ന് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നുകളഞ്ഞത് വീണ്ടും ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വന്നതിന്,

കെ കരുണാകരന്റെ ഡിഐസി പാര്‍ട്ടിയെ ഇടതുമുന്നണിയിലെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അന്ന് കാണിച്ച പ്രത്യേക താത്പര്യത്തെ ഓര്‍മ്മപ്പെടുത്തിയതിന്,

അഞ്ച് ഡിവൈഎഫ്‌ഐക്കാരുടെ രക്തസാക്ഷിത്ത്വത്തിന് വഴിവച്ച എംവി രാഘവന്റെ മകനെ പിണറായി വിജയന്‍ അഴീക്കോട് സിപിഎം സ്ഥാനാര്‍ത്ഥിയായി കിണറ്റിലിറക്കിയത് വീണ്ടും ചര്‍ച്ചയാക്കിയതിന്,

Also Read: "കരുണാകരന്‍റെ മകനു വേണ്ടി കെ.കെ രമ വോട്ടു ചോദിക്കും; അച്ഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്‍റേതും"

നവോത്ഥാനവും സ്ത്രീപക്ഷവും പറയുന്നവര്‍ ഒരു രാഷ്ട്രീയ രക്തസാക്ഷിയുടെ വിധവയെ നികൃഷ്ടമായി അവഹേളിക്കുന്ന ക്രൂരമായ ഇരട്ടത്താപ്പ് സാംസ്‌ക്കാരിക കേരളത്തിന് നേരില്‍ ബോധ്യപ്പെടാന്‍ അവസരമൊരുക്കിയതിന്,

സര്‍വ്വോപരി,
കേരളത്തിലെ 'സാംസ്‌ക്കാരിക നായകര്‍' ഇത്രക്കൊക്കെയേ ഉള്ളൂ എന്ന് സ്വയം വെളിവാക്കിത്തന്നതിന്.

അതുകൊണ്ട്, ശാരദക്കുട്ടിമാര്‍ ഇനിയും സംസാരിക്കട്ടെ, നിലപാടുകള്‍ തുറന്ന് പറയട്ടെ, അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം തന്നെയാണ് നമ്മള്‍ നില്‍ക്കേണ്ടത്.'

First published: March 20, 2019, 11:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading