നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പെട്രോളടിക്കാന്‍ കാശില്ലാത്തത് കൊണ്ട് വണ്ടി വിറ്റു'; ജോജുവിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി വി.ടി ബല്‍റാം

    'പെട്രോളടിക്കാന്‍ കാശില്ലാത്തത് കൊണ്ട് വണ്ടി വിറ്റു'; ജോജുവിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി വി.ടി ബല്‍റാം

    സംസാരത്തിനിടയില്‍ തങ്ങള്‍ ആദ്യം കണ്ട സമയത്ത് ജോജുവിന് ഉണ്ടായിരുന്ന വണ്ടിയെക്കുറിച്ച് വ്‌ളോഗര്‍ ചോദിക്കുന്നുണ്ട്

    • Share this:
      കൊച്ചി: ഇന്ധനവിലയുടെ വര്‍ദ്ധനയെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ പഴയ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. ഓട്ടോമൊബൈല്‍ വ്‌ളോഗറായ ബൈജു എന്‍ നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഒരു ഭാഗമാണ് ബല്‍റാം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

      കാറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ജോജുവുമായുള്ള അഭിമുഖം നടത്തുന്നത്. സംസാരത്തിനിടയില്‍ തങ്ങള്‍ ആദ്യം കണ്ട സമയത്ത് ജോജുവിന് ഉണ്ടായിരുന്ന വണ്ടിയെക്കുറിച്ച് വ്‌ളോഗര്‍ ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി 'പെട്രോളടിക്കാന്‍ കാശില്ലാത്തത് കൊണ്ട് ആ വണ്ടി വിറ്റു' എന്ന് ജോജു പറയുന്ന ഭാഗമാണ് ബല്‍റാം പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

      അതേ സമയം ജോജുവിനെ (Joju George) വാഹനം തടഞ്ഞ് ആക്രമിച്ചത് മുൻ മേയർ ടോണി ചമ്മിണിയുടെ (Mayor Tony Chammany) നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. ചമ്മണി ഉൾപ്പെടുന്ന സംഘം വാഹനം തടഞ്ഞു. ജോജുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർത്തുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.



      പോലീസ് കണക്കുകൂട്ടൽ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്. സംഭവത്തിൽ പ്രതികൾക്കെതിരെ പിഡിപിപി ആക്ട് സെക്ഷൻ 5 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജോജുവിന്റെ പരാതിയിൽ മരട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

      പ്രതികൾക്ക് എതിരെ  143,147,149, 253, 341, 294 (B), 497, 506 എന്നീ വകുപ്പുകളാണ് ചുമത്തിയത്.

      Also Read-Joju Goerge | കോണ്‍ഗ്രസ് ഉപരോധ സമരത്തില്‍ സംഘര്‍ഷം; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍

      ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്തതിന്റെ പേരിലാണ് നടൻ ജോജു ആക്രമിക്കപ്പെട്ടത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്.

      Also read: Joju George | അന്ന് ജോജു ജോർജ് ഒച്ചയെടുത്തത് ഹോട്ടലിനു മുന്നിലെ യാചകന് വേണ്ടി; ഫേസ്ബുക്ക് കുറിപ്പ്

      താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ജോജുവിന്റെ കൈയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയായിരുന്നു.

      Also Read-'ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല; രണ്ടു മണിക്കൂറായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നു': ക്ഷുഭിതനായി ജോജു ജോര്‍ജ്

      വഴിതടഞ്ഞുകൊണ്ട് സമരം നടത്തിയത് ഇന്ധനവില വർധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് കോൺഗ്രസുകാർ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതൽ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ നടുറോഡിൽ കുടുങ്ങി. ഇതിനിടെയാണ് ജോജു അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗതാഗതക്കുരുക്കിൽപ്പെട്ട ജോജു വാഹനത്തിൽനിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു.
      Published by:Karthika M
      First published:
      )}