പാലക്കാട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ ട്രോളി കോണ്‍ഗ്രസ് എംഎൽഎ വി.ടി. ബൽറാം. സിനിമ പോസ്റ്ററിന് മുകളിലായി പതിച്ച ജയരാജന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററാണ് ട്രോളിന് കാരണം.
വാരിക്കുഴിയിലെ കൊലപാതകം എന്ന അടുത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിലെ ടാഗ് ലൈനായ "പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫണ്‍ ഫാമിലി ത്രില്ലർ" എന്ന വരിക്ക് താഴെയായാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഇതു പങ്കുവച്ചാണ് ബൽറാമിന്റെ ട്രോൾ. പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും എന്നാണ് ചിത്രം പങ്കുവച്ച് ബൽറാം നൽകിയ കുറിപ്പ്.
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.