• HOME
  • »
  • NEWS
  • »
  • kerala
  • »
  • VYAPARI VYAVASAYI EKOPANA SAMITHI CALLED OFF STRIKE DEMANDING LOCKDOWN RELAXATION

ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമരപരിപാടികൾ നിർത്തിവെച്ചതായി വ്യാപാരികൾ

മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

File Image

File Image

  • Share this:
    തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികൾ നിർത്തിവെച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

    ലോക്ക്ഡൗൺ ഇളവുകൾ നിയമസഭയിൽ പ്രഖ്യാപിക്കുമെന്നും കടകൾ 6 ദിവസം തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചതായും സംസ്ഥാന അധ്യക്ഷൻ ടി നസറുദ്ദീൻ പറഞ്ഞു.

    ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനമായത്. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച്ച മാത്രമാക്കും. ഞായർ ഒഴികെയുള്ള ആറു ദിവസവും കടകൾ തുറക്കാൻ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും മൂന്നാം ഓണ ദിനത്തിലും (അവിട്ടം) ലോക്ക്ഡൗൺ ഉണ്ടാകില്ല. എന്നിങ്ങനെയാണ് തീരുമാനം.

    ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ നടത്തും.
    Also Read- പ്രവേശനത്തിന് RTPCR പരിശോധന നിർബന്ധം; തമിഴ്നാട്ടിൽ നാളെ മുതൽ കർശന നിയന്ത്രണം

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. നൂറിൽ എത്ര പേർ രോഗികൾ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതൽ രോഗികൾ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളിൽ ഇളവും ഏർപ്പെടുത്തും.
    Also Read- Tokyo Olympics| ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ ഒന്നാമത്; നീരജ് ചോപ്ര ഫൈനലിൽ

    നേരത്തെ ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷവും വ്യാപാര സംഘടനകളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്​.

    നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

    സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കിലും ഓഗസ്റ്റ് ഒൻപതാം തീയതി മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
    Published by:Naseeba TC
    First published:
    )}