കോഴിക്കോട്: യൂത്ത് കോൺഗ്രസ് ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി.നസുറുദ്ദീൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്നത്തെ ഹർത്താലുമായി സഹകരിക്കില്ല. ഇതിനെ വെല്ലുവിളിയായി സ്വീകരിക്കുന്നു.
രാജ്യത്തിന് വേണ്ടി 44 ജവാന്മാർ വീരമൃത്യു വരിച്ചപ്പോൾ ആരും ഹർത്താൽ നടത്തി കണ്ടില്ലല്ലോയെന്നും
പിന്നെന്തിനാണ് രാഷ്ട്രീയ കൊലപാതകത്തിന് ഹർത്താൽ നടത്തുന്നുവെന്നും നസറുദ്ദീൻ ചോദിച്ചു.
ഇതിന്‍റെ പ്രത്യാഘാതം ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാകും.
ഞായറാഴ്ച വൈകുന്നേരമായിരുന്നു കാസർകോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാനവ്യാപകമായി ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.