തൃശൂര്‍: ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് വടക്കാഞ്ചേരി നഗരസഭ. ഉച്ചഭക്ഷണം കഴിക്കാതെ കളയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാന്‍ പാടില്ലെന്നും ഓഫീസില്‍ മാത്രമല്ല വീട്ടിലും നിര്‍ദേശം പാലിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
പല ജീവനക്കാരും ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷണം പാഴാക്കുന്നതിന് പിഴ ഈടാക്കാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഭക്ഷണം പാഴാക്കാന്‍ അനുവദിക്കില്ലെന്ന് പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 100 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കാനാണ് നിര്‍ദേശം.
Also Read-മണിമലയിൽ വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളുടെ വീട്ടിൽ ജോസ് കെ. മാണി
ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജരായ കെ ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, തുടങ്ങിയവയും വേപ്പില, മുരിങ്ങായ ചണ്ടി, തുടങ്ങിയവും വിഴുങ്ങാന്‍ സാധിക്കാത്തവ മാത്രമേ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കാവൂ എന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.