HOME » NEWS » Kerala » WAFA FIROZ AGAINST IAS OFFICER SRIRAM VENKATARAMAN

'ഞാൻ ഇതുവരെ പറഞ്ഞതെല്ലാം സത്യം'; കാറോടിച്ചത് താനാണെന്ന ശ്രീറാമിന്റെ വാദം കള്ളമെന്ന് വഫ ഫിറോസ്

'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’

News18 Malayalam | news18
Updated: October 10, 2019, 1:06 PM IST
'ഞാൻ ഇതുവരെ പറഞ്ഞതെല്ലാം സത്യം'; കാറോടിച്ചത് താനാണെന്ന ശ്രീറാമിന്റെ വാദം കള്ളമെന്ന് വഫ ഫിറോസ്
വഫ - ശ്രീറാം വെങ്കിട്ടരാമൻ
  • News18
  • Last Updated: October 10, 2019, 1:06 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ സുഹൃത്ത് വഫ ഫിറോസ്. കെ എം ബഷീറിനെ കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫ രംഗത്തെത്തിയത്.

'താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫോറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവർ ഇല്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അതേപോലെ പറഞ്ഞ വ്യക്തിയാണ് ഞാൻ. എനിക്കെന്താണ് നാളെ സംഭവിക്കുക എന്ന് അറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’– ടിക് ടോക് വീഡിയോയിൽ വഫ പറയുന്നു.

Also Read- ശ്രീറാം വെങ്കിട്ടരാമന്റെ വിശദീകരണം തള്ളി; സസ്പെൻഷൻ രണ്ടുമാസത്തേക്ക് നീട്ടി

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് താനല്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയിരുന്നു. തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള ശദീകരണ കുറിപ്പില്‍ ശ്രീറാം വെങ്കിട്ടരാമൻ നിഷേധിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും കുറിപ്പിൽ അഭ്യർത്ഥിച്ചിരുന്നു.

First published: October 10, 2019, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories