കാറോടിച്ചത് ശ്രീറാം; മദ്യപിച്ചിരുന്നു; വഫ ഫിറോസിന്‍റെ രഹസ്യമൊഴി

ശ്രീറാം മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചെന്ന് വഫ ഫിറോസിന്‍റെ രഹസ്യമൊഴി.

news18
Updated: August 5, 2019, 4:09 PM IST
കാറോടിച്ചത്  ശ്രീറാം; മദ്യപിച്ചിരുന്നു; വഫ ഫിറോസിന്‍റെ രഹസ്യമൊഴി
വഫ ഫിറോസ്
  • News18
  • Last Updated: August 5, 2019, 4:09 PM IST
  • Share this:
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചെന്ന് അപകടം നടക്കുന്ന സമയത്ത് ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ്. വഫ ഫിറോസ് നൽകിയ രഹസ്യമൊഴി ന്യൂസ് 18ന് ലഭിച്ചു. വേഗം കുറയ്ക്കാൻ താൻ പലവട്ടം ആവശ്യപ്പെട്ടു. കവടിയാർ പാർക്കിൽ നിന്നാണ് ശ്രീറാം കാറിൽ കയറിയത്. കഫേ കോഫി ഡേയുടെ സമീപം വാഹനം നിർത്തി ശ്രീറാം ഡ്രൈവിംഗ് സീറ്റിൽ കയറി.

ശ്രീറാം മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചെന്ന് വഫ ഫിറോസിന്‍റെ രഹസ്യമൊഴി. വേഗത കുറയ്ക്കാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ശ്രീറാം അതിന് തയ്യാറായില്ല. കോടതിക്ക് മുന്നിൽ സ്വതന്ത്രമായി നൽകിയ മൊഴിയിലാണ് വഫ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ശ്രീറാം വെങ്കിട്ടരാമൻ ട്രോമ ഐസിയുവിൽ; കടുത്ത മാനസിക പിരിമുറുക്കത്തിലെന്ന് മെഡിക്കൽ ബോർഡ്


ശ്രീറാമിന്‍റെ രക്തത്തിൽ മദ്യത്തിന്‍റെ അംശമില്ലെന്ന പരിശോധനാഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് ഇടയിലാണ് ശ്രീറാമിനെ കുടുക്കി വഫയുടെ മൊഴി. ശ്രീറാമിന്‍റെ രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

First published: August 5, 2019, 4:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading