• HOME
  • »
  • NEWS
  • »
  • kerala
  • »
  • MGNREGA | സംസ്ഥാനത്ത് തൊഴിലുറപ്പ് കൂലി കൂട്ടി; ഏറ്റവും ഉയർന്ന കൂലി ഹരിയാനയിൽ

MGNREGA | സംസ്ഥാനത്ത് തൊഴിലുറപ്പ് കൂലി കൂട്ടി; ഏറ്റവും ഉയർന്ന കൂലി ഹരിയാനയിൽ

പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള കൂലിയില്‍ അഞ്ച് ശതമാനത്തിലധികം തുകയുടെ വര്‍ധനവാണ് വരുത്തുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കും. 20 രൂപയാണ് വർദ്ധിപ്പിക്കുക. നിലവിൽ 291 രൂപയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം. ഇത് 311 രൂപയായി കൂടും. കേരളം (Kerala), ഹരിയാന, ഗോവ (Goa), ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള കൂലിയില്‍ അഞ്ച് ശതമാനത്തിലധികം തുകയുടെ വര്‍ധനവാണ് വരുത്തുന്നത്.

    തൊഴിലുറപ്പ് തൊഴിലാളികൾക്ക് 300 രൂപയിൽ കൂടുതൽ വേതനമുണ്ടായിരുന്നത് ഹരിയാനയിൽ മാത്രമായിരുന്നു. നേരത്തെ 300 രൂപയായിരുന്ന ഹരിയാനയിൽ പുതുക്കിയ വേതനം അനുസരിച്ച് തൊഴിലുറപ്പ് ജോലി ചെയ്യുന്നവർക്ക് 331 രൂപ ലഭിക്കും. മധ്യപ്രദേശിലും ഛത്തീസ്ഖഢിലുമാണ് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും 204 രൂപയാണ് ദിവസക്കൂലി. ബിഹാറില്‍ 210 രൂപയാണ് ലഭിക്കുന്നത്. അതേസമയം, മണിപ്പൂര്‍ ,തൃപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല.

    കുടിവെള്ളത്തിനും മരുന്നിനും വില കൂടും; ഭൂനികുതിയും ഭൂമി ന്യായവിലയും കൂടും; ഏപ്രിൽ ഒന്ന് മുതൽ ജനജീവിതം ദുസഹമാകും

    അവശ്യസാധനങ്ങൾക്കും സേവനങ്ങൾക്കും വില വർദ്ധിക്കുന്നത് ഏപ്രിൽ ഒന്ന് മുതലുള്ള ജനജീവിതം കൂടുതൽ ദുസഹമാക്കും. കുടിവെള്ളത്തിനും മരുന്നിനും വില കൂടും. ഇത് ഭൂനികുതിയും ഭൂമിയുടെ രജിസ്ട്രേഷൻ നിരക്കും ഭൂമിയുടെ ന്യായവിലയും കൂടും. ഡീസൽ വാഹനങ്ങളുടെ വിലയും രജിസ്ട്രേഷൻ പുതുക്കൽ നിരക്കും കൂടും. ഇത് കൂടാതെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോ-ടാക്സി നിരക്ക് വർദ്ധനയും ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.

    കുടിവെള്ളത്തിന് വലിയ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ മാസ ബജറ്റ് താളംതെറ്റിക്കും. ആയിരം ലിറ്റർ മുതൽ പതിനയ്യായിരം ലിറ്റർ വരെ ഉപയോഗിക്കുന്ന 36 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കാണ് വിലവർദ്ധനവ് കൂടുതൽ ബാധിക്കുക. ആയിരം ലിറ്ററിന് 4.20 പൈസ നൽകിയിരുന്ന സ്ഥാനത്ത് ഇനി 4.41 പൈസ നൽകണം.

    സാധാരണക്കാരെ സാരമായി ബാധിക്കുന്ന മറ്റൊന്നാണ് മരുന്നുകളുടെ വില വർദ്ധനവ്. ഏകദേശം നാൽപ്പതിനായിരത്തോളം മരുന്നുകൾക്കാണ് ഏപ്രിൽ ഒന്നു മുതൽ വില കൂടുന്നത്. പനി വന്നാൽ കഴിക്കുന്ന പാരസെറ്റമോൾ മുതൽ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയ്ക്ക് ഉൾപ്പടെ നിത്യവും ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയും കൂടിയിട്ടുണ്ട്. ഇതും കുടുംബ ബജറ്റ് താളംതെറ്റിക്കാൻ ഇടയാക്കും.

    ഈ സാമ്പത്തികവർഷം മുതൽ ഭൂനികുതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ആർ അഥവാ 2.47 സെന്‍റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തിൽ 8.1 ആർ വരെയും നഗരസഭകളിൽ 2.43 ആർ വരെയും കോർപറേഷനുകളിൽ 1.62 ആർ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനിയുടെ ന്യായവിലയും വർദ്ധിക്കും. ഇതിന് അനുസൃതമായി രജിസ്ട്രേഷൻ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വർദ്ധിക്കും.

    Also Read- നിരക്ക് നേരത്തെയുള്ളതിലും കുറഞ്ഞു; ഓട്ടോ നിരക്ക് വർദ്ധന അംഗീകരിക്കില്ലെന്ന് CITU

    സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഹരിത നികുതി നടപ്പിലാകുന്നതോടെ ഡീസൽ വാഹനങ്ങൾക്കും വില കൂടും. ഓട്ടോറിക്ഷകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങൾക്കാണ് ഹരിത നികുതി ബാധകമാകുക. ചെറു കാറുകൾക്ക് ആയിരവും ഇടത്തരം വാഹനങ്ങൾക്ക് 1500 രൂപയും ഹെവി വാഹനങ്ങൾക്ക് 2000 രൂപയുമാണ് ഹരിത നികുതി. പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നിരക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള നിരക്കും ഏപ്രിൽ 1 മുതൽ കൂടും.
    Published by:Anuraj GR
    First published: