• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാളയാർ: പ്രതികള്‍ സിപിഎമ്മുകാരെന്ന് അമ്മയെക്കൊണ്ട് പറയിപ്പിച്ചത്: എം.ബി രാജേഷ്

വാളയാർ: പ്രതികള്‍ സിപിഎമ്മുകാരെന്ന് അമ്മയെക്കൊണ്ട് പറയിപ്പിച്ചത്: എം.ബി രാജേഷ്

പ്രതികള്‍ക്ക് പാർട്ടിയുമായി ബന്ധമില്ലെല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും വ്യക്തമാക്കി.

MB Rajesh

MB Rajesh

  • Share this:
    പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികൾ സി.പി.എമ്മുകാരാണെന്ന ആരോപണം നിഷേധിച്ച് എം.ബി രാജേഷ്. കേസിൽ  രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ല. സി.പി.എമ്മുകാരാണ് പ്രതികളെന്ന് കുട്ടികളുടെ അമ്മയെക്കൊണ്ട് പറയിപ്പിച്ചതാണെന്നും രാജേഷ് ആരോപിച്ചു. പ്രതികള്‍ക്ക് സി.പി.എമ്മുമായി ബന്ധമില്ലെല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും വ്യക്തമാക്കി.

    വാളയാര്‍ കേസിലെ പ്രതികൾക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. അതേസമയം കേസിൽ  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. കോൺഗ്രസും നാളെ ഉപവാസസമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

    Also Read വാളയാറിലെ മൗനം; സാംസ്കാരിക നായകർക്ക് പഴവും കപ്പയും പാർസലയച്ച് പ്രതിഷേധം

    Also Read 'ബിനീഷിന് ഐക്യദാർഢ്യം'; വാളയാറിൽ നഷ്ടമായ പ്രതികരണ ശേഷി തിരിച്ചു കിട്ടിയോ? ചിന്താ ജെറോമിനോട് സോഷ്യൽ മീഡിയ

    ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ് നാട്ടുകാർ അനിശ്ചിതകാല സമരം തുടങ്ങിയത്. നാളെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നാളെ ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.  ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

    Also Read കേന്ദ്ര സംഘം വരും ദിവസം വാളയാർ പെൺകുട്ടികളുടെ അമ്മയെ തിരുവനന്തപുരത്ത് കൊണ്ടുപോയതെന്തിന്?

    First published: