കോഴിക്കോട്: വാളയാർ കേസിൽ പ്രതികൾ രക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധന ഹർജി നൽകണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നും നേതാക്കൾ പറഞ്ഞു. കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളായി പി സതീദേവിയേയും സൂസന്‍ കോടിയേയും വീണ്ടും തെരഞ്ഞെടുത്തു.
മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി സൂസന്‍ കോടിയേയും സെക്രട്ടറിയായി അഡ്വ. പി സതീദേവിയേയും ട്രഷററായി സിഎസ് സുജാതയേയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് സമാപന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനവും റാലിയും ഒഴിവാക്കിയിരുന്നു. 564 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ നിയമം നിര്‍മിക്കണമെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.