വാളയാർ കേസ്: ഡൽഹിയിൽ കേരള ഹൗസിന് മുന്നിൽ പ്രതിഷേധം

മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചത്

News18 Malayalam | news18
Updated: October 28, 2019, 8:12 PM IST
വാളയാർ കേസ്: ഡൽഹിയിൽ കേരള ഹൗസിന് മുന്നിൽ പ്രതിഷേധം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 28, 2019, 8:12 PM IST IST
  • Share this:
‌‌ന്യൂഡൽഹി: വാളയാർ സംഭവത്തിൽ രാജ്യതലസ്ഥാനത്തും പ്രതിഷേധം. ഡൽഹി കേരളാ ഹൗസിന് മുന്നിൽ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുടുംബത്തിനും പെൺകുട്ടികൾക്കും നീതി ലഭിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Also Read- വാളയാർ കേസ്: ആരോപണവിധേയനായ പാലക്കാട് CWC ചെയർമാനെ മാറ്റി

വാളയാർ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാവുകയാണ്. വിവധ രാഷ്ട്രീയ നേതാക്കളും സിനിമാ മേഖലയിലെ പ്രമുഖരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Also Read- പൊട്ടിക്കരഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 28, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍