നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വാളയാർ കേസ്: പാലക്കാട് എസ് പിക്ക് ജുഡീഷ്യൽ കമ്മീഷൻ നോട്ടീസ്

    വാളയാർ കേസ്: പാലക്കാട് എസ് പിക്ക് ജുഡീഷ്യൽ കമ്മീഷൻ നോട്ടീസ്

    മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകുമെന്ന് കമ്മീഷൻ

    വാളയാർ

    വാളയാർ

    • News18
    • Last Updated :
    • Share this:
    പാലക്കാട്: വാളായാറിൽ സഹോദരിമാരായ പെൺകുട്ടികൾ മരിച്ച കേസുമായി ബന്ധപ്പെട്ട് പാലക്കാട് എസ് പിക്ക് ജുഡീഷ്യൽ കമ്മീഷൻ നോട്ടീസ്. കേസിൽ പ്രധാന പ്രതികളെയെല്ലാം കോടതി  വെറുതേവിട്ട സംഭവത്തിലാണ് ജുഡീഷ്യൽ കമ്മീഷൻ നടപടികൾ ആരംഭിച്ചത്.

    കേസിന്റെ അന്വേഷണ ഘട്ടത്തിലോ, വിചാരണ ഘട്ടത്തിലോ വീഴ്ച സംഭവിച്ചോയെന്നാണ് ജുഡീഷ്യൽ കമ്മീഷനായി ചുമതലയേറ്റ റിട്ടയേർഡ് ജില്ലാ ജഡ്ജി പി കെ ഹനീഫ  പ്രധാനമായും പരിശോധിയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാലക്കാട് എസ്പിയ്ക്ക് കമ്മീഷൻ നോട്ടീസ് നൽകിയത്.  വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണ ഉദ്യോഗസ്ഥർക്കും, പെൺകുട്ടികളുടെ രക്ഷിതാക്കൾക്കും, സാക്ഷികൾക്കുമെല്ലാം നോട്ടീസ് നൽകും. കേസുമായി ബന്ധപ്പെട്ട്  പൊതുജനങ്ങൾക്കും സംഘടനകൾക്കും തെളിവ് നൽകാൻ പാലക്കാട് സിറ്റിംഗും സംഘടിപ്പിക്കും.

    Also Read-നേതൃത്വവുമായി ആലോചിച്ചില്ല: അമിത് ഷാക്കെതിരെ സമരത്തിനിറങ്ങി വെട്ടിലായി പി.കെ ഫിറോസ്

    മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ ഉത്തരവ്.കേസിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവർക്കെതിരെ കൈകൊള്ളേണ്ട നടപടികൾ,  ഭാവിയിൽ ഇത്തരം വീഴ്ചകൾ സംഭവിയ്ക്കിതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെ എന്നതാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ.
    Published by:Asha Sulfiker
    First published:
    )}