തിരുവനന്തപുരം: വാളയാറിൽപ്രയപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടെങ്കിലും കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണം സാധ്യമാകൂ എന്ന നിലപാടിലായിരുന്നു നിയമ വകുപ്പ്.
കേസ് അന്വേഷണത്തിനിടെ വീഴ്ച വരുത്തിയെന്ന പരാതിയിൽ ഉൾപ്പെട്ട ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു പെൺകുട്ടികളുടെ അമ്മ ഇന്ന് മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചിരുന്നു. വാളയാർ നീതി സമരസമിതിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപമാണു സമരം. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി സോജന് ഉള്‍പ്പടെയുള്ളവര്‍ കേസട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാലക്കാട് പോക്സോ കോടതിതുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു സമരം.
പ്രതികളായ വി. മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി അടുത്തമാസം 5 വരെ നീട്ടിയിട്ടുണ്ട്. മറ്റൊരു പ്രതി എം. മധുവിന്റെ കൂടി ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും നിലവിലുള്ള അന്വേഷണ സംഘം അറിയിച്ചിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.