വാളയാറിലെ മൗനം; സാംസ്കാരിക നായകർക്ക് പഴവും കപ്പയും പാർസലയച്ച് പ്രതിഷേധം

'പഴവും കപ്പയും പുഴുങ്ങി വായില്‍ തിരുകി ഇരിക്കുന്ന അവസ്ഥയിലാണ് കേരളത്തിലെ സാംസ്‌കാരികനായകർ.'

News18 Malayalam | news18-malayalam
Updated: November 2, 2019, 8:15 PM IST
വാളയാറിലെ മൗനം; സാംസ്കാരിക നായകർക്ക് പഴവും കപ്പയും പാർസലയച്ച് പ്രതിഷേധം
news18
  • Share this:
തൃശൂർ: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ പ്രതിഷേധത്തിൽ മൗനം പാലിക്കുന്ന സംസ്‌കാരിക നായകർക്ക് നേന്ത്രപ്പഴവും കപ്പയും പാർസൽ അയച്ച് സംസ്‌കാരസാഹിതി. കെ.പി.സി.സി. സംസ്‌കാരസാഹിതി അന്തിക്കാട് മണ്ഡലം കമ്മിറ്റിയാണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമിയിയുടെ വിലാസത്തിലേക്കാണ് സംസ്കാര സാഹിതി പ്രവർത്തകർ നേന്ത്രപ്പഴവും കപ്പയും പാഴ്സല്‍ അയച്ചത്.

പഴവും കപ്പയും പുഴുങ്ങി വായില്‍ തിരുകി ഇരിക്കുന്ന അവസ്ഥയിലാണ് കേരളത്തിലെ സാംസ്‌കാരികനായകരെന്ന് സമരക്കാര്‍ ആരോപിച്ചു. പ്രതിഷേധം ദളിത് കോണ്‍ഗ്രസ് ജില്ല ട്രഷറര്‍ എ.എസ്. വാസു ഉദ്ഘാടനം ചെയ്തു.

Also Read പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ സഹായിച്ചത് ജില്ലാ നേതാവ്; വാളയാർ കേസിൽ പ്രതിരോധത്തിലായി CPM

സംസ്‌കാരസാഹിതി മണ്ഡലം ചെയര്‍മാന്‍ അശ്വിന്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഷൈന്‍ പള്ളിപ്പറമ്പിൽ, എം.എസ്. ശോഭനദേവന്‍, രഘു നല്ലയില്‍, സി.ഡി. വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Also Read കേന്ദ്ര സംഘം വരും ദിവസം വാളയാർ പെൺകുട്ടികളുടെ അമ്മയെ തിരുവനന്തപുരത്ത് കൊണ്ടുപോയതെന്തിന്?

First published: November 2, 2019, 8:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading