• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാളയാർ സഹോദരിമാർക്ക് ഐക്യദാർഢ്യ പോസ്റ്റർ; മൂന്ന് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി

വാളയാർ സഹോദരിമാർക്ക് ഐക്യദാർഢ്യ പോസ്റ്റർ; മൂന്ന് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി

സംഭവം വിളവൂർക്കൽ ഗവ. എച്ച്എസ്എസിൽ

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വരച്ച പോസ്റ്റർ ക്ലാസ് മുറിയിൽ ഒട്ടിച്ചതിന്റെ പേരിൽ മൂന്ന് പ്ലസ് ടു വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം വിളവൂർക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂലിലെ വിദ്യാർഥികളെയാണ് വെള്ളിയാഴ്ച മുതൽ ബുധനാഴ്ച വരെ സ്കൂളിൽ നിന്ന് പുറത്താക്കിയത്.

    രക്ഷിതാക്കളുടെ വിളിച്ചുവരുത്തിയായിരുന്നു ശിക്ഷ. കുട്ടികൾ അസംബ്ലിയിൽ ക്ഷമാപണം നടത്താം എന്നു പറഞ്ഞെങ്കിലും പ്രിൻസിപ്പൽ തയാറായില്ലത്രെ. പോസ്റ്ററിന്റെ ഉള്ളടക്കത്തിൽ കുഴപ്പമൊന്നും പറയാനില്ലാതിരിക്കെ നിസ്സാരമായ കാര്യത്തിനു കടുത്ത ശിക്ഷ നൽകി കുട്ടികളെ മാനസികമായി തളർത്തിയെന്ന് രക്ഷിതാക്കൾ ആരോപിച്ചു. അച്ചടക്ക നടപടി തങ്ങളുടെ സമ്മതപ്രകാരമാണെന്ന് രക്ഷിതാവിന്റെ സാന്നിധ്യത്തിൽ കുട്ടികളെ കൊണ്ട് സ്കൂൾ രജിസ്റ്ററിൽ എഴുതി ഒപ്പിടിപ്പിക്കുകയും ചെയ്തു.

    Also Read- 'അയ്യോ ടീച്ചറെ പോകല്ലേ...'; പുറത്താക്കിയ അധ്യാപികക്ക് പിറകെ കരഞ്ഞുവിളിച്ച് വിദ്യാർഥികള്‍

    കശ്മീരിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ‌ കുട്ടികളെ അണിനിരത്തി മൗനപ്രാർത്ഥന നടത്തിയും ദീപം തെളിയിച്ചും വിദ്യാലയം പ്രതകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച വാളയാറിലെ സഹോദരിമാർക്കായി ചിത്രം വരച്ച് പ്രതികരിച്ചതെന്ന് നടപടിക്ക് വിധേയനായ വിദ്യാർഥി പറഞ്ഞു.

    'ചേർത്തു നിർത്തേണ്ടവർ കയറിപ്പിടിക്കുമ്പോൾ... നേർ കാട്ടേണ്ടവർ നെറികേട് കാട്ടുമ്പോൾ.... വഴിയൊരുക്കേണ്ടവർ പെരുവഴിയിലാക്കുമ്പോൾ... മകളെ നിനക്ക് നീ മാത്രം' ഇതായിരുന്നു പോസ്റ്ററിലെ വാചകം. ഇതു പ്രദർശിപ്പിക്കാൻ സഹായിച്ച രണ്ടുകുട്ടികളെയും അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പുറത്താക്കിയത്.

    വാളയാറിലെ കുട്ടികളോട് അനുതാപം പ്രകടിപ്പിച്ച്, സമൂഹത്തിൽ പൊതുവെയുള്ള വികാരത്തിന്റെ അനുരണനമെന്ന നിലയിൽ മാതൃകാപരമായി കുട്ടികൾ ചെയ്ത കാര്യമാണ് കടുത്ത കുറ്റമായി വ്യാഖ്യാനിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാലാവകാശത്തിന്റെ ലംഘനമാണ് നടപടി എന്നും ആരോപണമുണ്ട്. സ്കൂളിലെ പൊതുവായ അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിനാലാണു നടപടിയെന്നാണ് പ്രിൻസിപ്പൽ ബി. ആർ. പ്രീത പ്രതികരിച്ചത്.

    First published: