• HOME
 • »
 • NEWS
 • »
 • kerala
 • »
 • Child Dead | കളിച്ചുകൊണ്ടിരിക്കെ ദേഹത്തേക്ക് വീടിന്‍റെ ഭിത്തി മറിഞ്ഞുവീണു; അഞ്ചര വയസുകാരന് ദാരുണാന്ത്യം

Child Dead | കളിച്ചുകൊണ്ടിരിക്കെ ദേഹത്തേക്ക് വീടിന്‍റെ ഭിത്തി മറിഞ്ഞുവീണു; അഞ്ചര വയസുകാരന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുതിര്‍ന്നു നിന്ന ഭിത്തി സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ഇടുക്കി കരിമണ്ണൂരില്‍ വീടിന്‍റെ ഭിത്തി മറിഞ്ഞുവീണ് അഞ്ചര വയസുകാരന്‍ മരിച്ചു. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്സണിന്‍റെ മകന്‍ റയാന്‍ ജോണ്‍ ജെയ്സണ്‍ ആണ് മരിച്ചത്. മുളപ്പുറം അങ്കണ്‍വാടിയിലെ വിദ്യാര്‍ഥിയാണ്.

  വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പഴയ വീടിന്‍റെ മേല്‍ക്കുര അടുത്തിടെ പൊളിച്ചുമാറ്റിയിരുന്നു.പക്ഷേ ഭിത്തി പൊളിച്ചു മാറ്റിയിരുന്നില്ല.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുതിര്‍ന്നു നിന്ന ഭിത്തി സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

  കുട്ടിയെ ഉടന്‍ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ : രേഷ്മ, സഹോദരങ്ങള്‍ : റോസ് മേരി, റോണി, റീനു..

  കുഞ്ഞ് ഉറങ്ങാത്തതിന് മുഖത്തടിച്ചു; പത്തുമാസം പ്രായമുളള കുഞ്ഞിന്‍റെ കര്‍ണപുടം പൊട്ടി; ആയ അറസ്റ്റില്‍


  ചോറ്റാനിക്കര∙: പത്ത് മാസം പ്രായമായ കുഞ്ഞിന്‍റെ മുഖത്തടിച്ച് ഉപദ്രവിച്ച കേസിൽ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു പരിചരിക്കാനെത്തിയ സാലി ഉപദ്രവിച്ചത്. കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം.

  Also Read- 'എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല'; മുഖ്യമന്ത്രി

  ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി പത്തുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മുഖത്തടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ടതിനെ തുടർന്ന് അന്നുതന്നെ ഇവരെ രക്ഷിതാക്കള്‍ ജോലിയിൽനിന്നു പറഞ്ഞുവിട്ടു. എന്നാൽ കുട്ടിയുടെ ചെവിയിൽനിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ കർണപുടത്തിനു പരുക്കുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  ഇരട്ടപ്പേര് വിളിച്ചയാളെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം


  കോട്ടയം: ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും , ഒരു ലക്ഷം രൂപാ പിഴയും പാലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.മോനിപ്പള്ളി ചേറ്റുകുളം ഭാഗത്ത് വെള്ളനാട്ട് സജീവ് കുമാറിനെ (40) കുത്തി കൊലപ്പെടുത്തിയ കേസിൽ മോനിപ്പള്ളി പയസ്മൗണ്ട് ഭാഗത്ത് പൊട്ടനാനിയിൽ ധനുപിനെയാണ് (33) കോടതി ശിക്ഷിച്ചത്.

  2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. ചേറ്റുകുളത്തെ ബ്രദേഴ്സ് ക്ലബ്ബിന്റെ മുറിയിൽ വച്ച് സജീവ് കുമാർ ധനുപിനെ നമ്പോലൻ എന്ന ഇരട്ടപേര് വിളിച്ച് കളിയാക്കിയതിലുള്ള അമർഷം കൊണ്ട് കത്തിക്ക് കുത്തുകയായിരുന്നു.കുത്തേറ്റ് ഓടിയ സജീവ് അടുത്തുള്ള തോട്ടിൽ വീണ് മരിച്ചു. പ്രോസിക്യൂഷന് വേണ്ടി വി ജി വേണുഗോപാൽ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.
  Published by:Arun krishna
  First published: