News18 MalayalamNews18 Malayalam
|
news18
Updated: January 25, 2020, 7:33 PM IST
News 18
- News18
- Last Updated:
January 25, 2020, 7:33 PM IST
കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ പള്ളികളില്‍ ദേശീയപതാക ഉയര്‍ത്താനും ഭരണഘടനയുടെ മുഖവുര വായിക്കാനും വഖഫ് ബോര്‍ഡ് തീരുമാനം. പള്ളികളിലേക്ക് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചതായി വഖഫ് ബോര്‍ഡ് അംഗം എം.സി മായിന്‍ ഹാജി പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള നീക്കങ്ങൾക്ക് എതിരെയാണ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള മുന്നേറ്റമെന്ന് മായിന്‍ ഹാജി പറഞ്ഞു.
ദേശീയപൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം നടക്കുമ്പോഴാണ് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള സംസ്ഥാന വഖഫ് ബോര്‍ഡ് തീരുമാനം. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് കാണിച്ച് വഖഫ് ബോര്‍ഡ് മഹല്ല് കമ്മിറ്റികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ദേശീയ പൗരത്വബില്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്നതാണെന്നും ഈ സാഹചര്യത്തിലാണ് ദേശീയ പതാകയും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതെന്നും വഖഫ് ബോര്‍ഡ് ചെയര്മാന് എം.സി മായിന്‍ ഹാജി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും; സിഎഎക്കെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനം
'രാജ്യത്തെ മുസ്ലിം സ്ഥാപനങ്ങളിലും മദ്രസകളിലും നേരത്തെ തന്നെ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ദേശീയപതാക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇത്തവണ പള്ളികളില്‍ ഉയര്‍ത്താനാണ് തീരുമാനം. ഒപ്പം ഭരണഘടനയുടെ ആമുഖവും വായിക്കും. ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന കാലമാണിത്. ഇതിനെ ഭരണഘടന തന്നെ ഉയര്‍ത്തിപ്പിടിച്ച് നേരിടുകയാണ് വേണ്ടത്. ഇതിന്റെ ഭാഗമായാണ് ഇങ്ങിനെയൊരു തീരുമാനം. ഭരണഘടന വായിക്കുക, പ്രാര്‍ത്ഥിക്കുക, ജനാധിപത്യപരമായി പ്രതിഷേധിക്കുക എന്നീ രീതിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരെ നടത്തുന്ന പ്രതിഷേധം' - മായിന്‍ ഹാജി പറഞ്ഞു.
പതാക ഉയര്‍ത്തിയ ശേഷം ഭരണഘടനയുടെ മുഖവുര വായിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യും. സംസ്ഥാനത്ത് മദ്രസകളില്‍ നേരത്തെ തന്നെ സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക്കിനും ദേശീയപതാക ഉയര്‍ത്താറുണ്ടെങ്കിലും പള്ളികളില്‍ ഇത് ആദ്യമായാണ്. കോഴിക്കോട് പാളയം പള്ളിയില്‍ എന്‍.സി.സി കോഴിക്കോട് ഹെഡ്ക്വാട്ടേഴ്സിലെ മേജര്‍ ദേവാനന്ദനാണ് ദേശീയപതാക ഉയര്‍ത്തുക. പാളയം പള്ളിയില്‍ ആലങ്കോട് ലീലാകൃഷ്ണനും പങ്കെടുക്കും.
First published:
January 25, 2020, 5:48 PM IST