നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar| മരംമുറി ഉത്തരവിന്റെ ഉത്തരവാദിത്തം ആർക്ക്? ജല-വനം വകുപ്പുകളുടെ പോര് രൂക്ഷമാകുന്നു 

  Mullaperiyar| മരംമുറി ഉത്തരവിന്റെ ഉത്തരവാദിത്തം ആർക്ക്? ജല-വനം വകുപ്പുകളുടെ പോര് രൂക്ഷമാകുന്നു 

   ടി.കെ.ജോസിൻ്റെ ചേംബറിൽ കൂടിക്കാഴ്ച നടത്തിയെന്ന് ബെന്നിച്ചൻ തോമസ്

  മുലപ്പെരിയാർ ഡാം

  മുലപ്പെരിയാർ ഡാം

  • Share this:
  തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar) മരം മുറി ഉത്തരവിന്റെ ഉത്തരവാദിത്തത്തെ ചൊല്ലി ജലവിഭവ-വനം വകുപ്പുകളുടെ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. ഉത്തരവിലേക്ക് നയിച്ചത് ജലവിഭവ വകുപ്പാണെന്ന  സസ്പെന്റ് ചെയ്യപ്പെട്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ വാദങ്ങളെ തള്ളി ജലവിഭവ വകുപ്പ്.

  നവംബര്‍ ഒന്നിന് ബെന്നിച്ചന്‍ തോമസ്  ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് എത്തിയെങ്കിലും യോഗം നടന്നിട്ടില്ലെന്നാണ് വിശദീകരണം. മരം മുറിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ നവംബര്‍ ഒന്നിലെ യോഗം ബെന്നിച്ചന്‍ തോമസ് എടുത്ത് പറഞ്ഞിരുന്നു.

  നവംബര്‍ ഒന്നിന് ബെന്നിച്ചന്‍ തോമസും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തി. ചീഫ് സെക്രട്ടറിയെ  കണ്ട് വരുന്ന വഴി കയറിയെന്നാണ് അറിയിച്ചത്. ടികെ ജോസ് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുകയായിരുന്നു. ഈ യോഗം നീളുമെന്ന് ബെന്നിച്ചനെ ടി കെ ജോസ് അറിയിച്ചു. ഇതോടെ തമിഴ്നാട്  മരംമുറി അപേക്ഷ സമര്‍പ്പിച്ച വിവരം കൈമാറി മടങ്ങിയെന്നാണ് ജല വിഭവ വകുപ്പിന്റെ വിശദീകരണം.

  തമിഴ്നാടിന്റെ  അപേക്ഷയില്‍  അനുമതി നല്‍കാന്‍  ടികെ ജോസ് നിര്‍ദേശിച്ചിട്ടില്ല. ഔദ്യോഗികമായി യോഗം നടക്കാത്തതിനാല്‍ നംബര്‍ ഒന്നിന് മിനിട്ട്സും ഇല്ലെന്ന വാദവും ജലവിഭവ വകുപ്പ് ആവര്‍ത്തിക്കുന്നു.  കോവിഡ് ചികിത്സയിലുള്ള ടി ജോസ് തിരികെ എത്തിയാലുടന്‍ മുഖ്യമന്ത്രിയെ  കാണും. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് വകുപ്പിലെ ഉന്നതര്‍ നല്‍കുന്ന വിവരം.
  Also Read-മരംമുറി ഉത്തരവ് ജലവിഭവ വകുപ്പിൻ്റെ ഇടപെടലിന് കൂടുതൽ തെളിവ്; ജല വിഭവ വകുപ്പ് വിളിച്ചത് മൂന്നു യോഗങ്ങൾ

  ബെന്നിച്ചന്‍ തോമസ്  സര്‍ക്കാരിന് നല്‍കിയ ഏഴ് പേജുള്ള വിശദീകരണ കുറിപ്പില്‍ മരം മുറിയുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ ജലവിഭ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചതായി വ്യക്തമാക്കിയിരുന്നു.  ഇതില്‍ നവംബര്‍ ഒന്നിലെ യോഗത്തില്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി  മരം വെട്ടേണ്ടതിന്‍റെ ആവശ്യകത ആവര്‍ത്തിക്കുകയും അത് മൂലം  സുപ്രീംകോടതയിലെ കേസില്‍ ശരിയായി വാദിക്കാന്‍ കഴിയുമെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് പറഞ്ഞിരുന്നത്.
  Published by:Naseeba TC
  First published:
  )}