HOME /NEWS /Kerala / Fake Video| വ്യാജ വീഡിയോ: പിടിയിലായ ആളുടെ പേരിൽ വാക് പോര്; സജീവ മുസ്ലിം ലീഗ് പ്രവർത്തകനെന്ന് CPM; അല്ലെന്ന് ലീഗ് 

Fake Video| വ്യാജ വീഡിയോ: പിടിയിലായ ആളുടെ പേരിൽ വാക് പോര്; സജീവ മുസ്ലിം ലീഗ് പ്രവർത്തകനെന്ന് CPM; അല്ലെന്ന് ലീഗ് 

അബ്ദുൾ ലത്തീഫ്

അബ്ദുൾ ലത്തീഫ്

വീഡിയോ അപ്ലോഡ് ചെയ്തത് യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ ആണെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം. ആളെ അറിയില്ലെന്ന് ലീഗ് ‌നേതൃത്വം

  • Share this:

    മലപ്പുറം: തൃക്കാക്കരയിലെ (Thrikkakara) എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ (Jo Joseph) വ്യാജ വീഡിയ (Fake Video) ഇറക്കിയ സംഭവത്തിൽ പിടിയിലായ അബ്ദുൾ ലത്തീഫ് സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം (CPM) മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. പിടിയിലായ ലത്തീഫിന്റെ കുടുംബത്തെ നേരത്തെ തന്നെ അറിയാം. നീലച്ചി ത്ര നിർമാണ രംഗത്ത് ഇയാൾ വിദഗ്ധനാണ്. നേരത്തെ ഇത്തരം കേസുകളിൽ അദ്ദേഹം പിടിയിലായിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതി വീഡിയോ അപ്ലോഡ് ചെയ്തത്.   നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇദ്ദേഹം പിന്നീട് ലീഗിന്റെ സജീവ സൈബർ പോരാളിയായി മാറി. പ്രതിയുടെ ഫേസ്ബുക്ക് പേജിന്റെ കവർ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ടാണ്. ഫേസ് ബുക്ക് പ്രൊഫൈൽ ചിത്രം കോട്ടക്കൽ മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങളുടെതാണ്. ഇതിൽ നിന്നും ലീഗിന്റെ സജീവ സൈബർ പ്രവർത്തകനാണെന്ന് മനസിലാകും.‌ യുഡിഎഫിന്റെ ഈ നികൃഷ്ട നീക്കം അംഗീകരിക്കാനാവില്ല. സൈബർ ഗുണ്ട എന്ന ലേബലിൽ ഇയാൾ പ്രദേശിക തെരഞ്ഞെടുപ്പുകളിലും ഇത്തരം വീഡിയകൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു.

    Also Read- Fake Video| ജോ ജോസഫിന്റെ പേരിൽ വ്യാജ വിഡിയോ: പിടിയിലായയാൾ ലീഗ് പ്രവർത്തകനല്ലെന്ന് മുസ്‍ലിം ലീഗ്

    അതേസമയം,  പരാജയം മുന്നിൽ കണ്ട് നിന്നുള്ള നാടകം ആണ് നടക്കുന്നത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ." പരാജയം മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമം. പ്രതി മുസ്ലീം  ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു."

    Also Read- Fake Video | 'പരാജയഭീതി കാരണം നികൃഷ്ടമായ രീതിയില്‍ UDF ആസൂത്രണം ചെയ്തതാണ് വീഡിയോ'; കോടിയേരി ബാലകൃഷ്ണന്‍

    അബ്ദുൽ ലത്തീഫിന് ലീഗുമായി ഒരു ബന്ധവും ഇല്ലെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ലത്തീഫ് പ്രവർത്തകൻ പോലുമല്ലെന്ന്  കോട്ടക്കൽ ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സാജിദ് മാങ്ങാട്ടിൽ പറഞ്ഞു." ഞാൻ മുസ്ലിം ലീഗിന്റെ പ്രവർത്തന രംഗത്ത് 12 കൊല്ലമായി ഉണ്ട്, അതിന് മുൻപ് ആറേഴ് വർഷം എം എസ് എഫിലും നേതൃ നിരയിൽ തന്നെ ഉണ്ട്. ഈ ഒരു കാലത്തും ലത്തീഫിനെ ലീഗ് പ്രവർത്തന രംഗത്ത് കണ്ടിട്ടില്ല. ഇയാൾ ഇന്ത്യനൂർ സ്വദേശി ആണെന്ന് ആണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. ലത്തീഫ് എന്നൊരാൾ ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത്. പ്രാദേശികമായി എവിടെയും ഒരു പ്രവർത്തന മേഖലയിലും ലത്തീഫിനെ  കണ്ടിട്ടില്ല. തൃക്കാക്കര  തെരഞ്ഞെടുപ്പിന് വേണ്ടി  നടക്കുന്ന ഒരു നാടകം  ആണ് ഇത്. പരാജയം മണത്ത എൽഡിഎഫ് നടത്തുന്ന നാടകം ആണിത്. ഇയാൾക്ക് പാർട്ടിയുമായി ഒരു ബന്ധവും ഇല്ല എന്നും സാജിദ് മാങ്ങാട്ടിൽ  പറഞ്ഞു.

    ലത്തീഫ് ലീഗിൻ്റെ പ്രവർത്തനങ്ങളിൽ ഇല്ലെന്ന് പ്രാദേശിക നേതൃത്വം പറയുന്നത് ആണ് യാഥാർത്ഥ്യമെന്ന്  കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങളും പറഞ്ഞു.

    First published:

    Tags: Cpm, Dr. Jo Joseph, Kodiyeri balakrishnan, Muslim league, Thrikkakakara, Thrikkakara By-Election