നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • pv anvar | അന്‍വര്‍ മരം ചാടി കുരങ്ങനെന്ന് വി എസ് ജോയ് , കിന്റര്‍ ജോയി എന്ന് തിരിച്ചടിച്ച് എംഎൽഎ; കോണ്‍ഗ്രസ് നേതാക്കളും അൻവറും തമ്മിലുള്ള പോര് മൂക്കുന്നു

  pv anvar | അന്‍വര്‍ മരം ചാടി കുരങ്ങനെന്ന് വി എസ് ജോയ് , കിന്റര്‍ ജോയി എന്ന് തിരിച്ചടിച്ച് എംഎൽഎ; കോണ്‍ഗ്രസ് നേതാക്കളും അൻവറും തമ്മിലുള്ള പോര് മൂക്കുന്നു

  താൻ മറുപടി പറയാൻ മാത്രം അൻവർ വളർന്നിട്ടില്ല എന്ന് വി ഡി സതീശൻഅൻവറിൻ്റെ കിളി പോയതാണ് എന്നും സതീശൻ പറഞ്ഞു

  • Share this:
  മലപ്പുറം:നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ പിവി അന്‍വറും കോണ്‍ഗ്രസ് നേതാക്കളുമായുഉള്ള വാക് പോരും സാമൂഹ്യ മാധ്യമങ്ങളിലെ പരസ്പര അധിക്ഷേപങ്ങളും മുറുകുന്നു. കുട്ടിക്കുരങ്ങന്‍ എന്നും ഡിസിസിയിലെ തൂപ്പ് ജോലിക്ക് പോലും യോഗ്യത ഇല്ലാത്ത ആള്‍ എന്നപി വി അന്‍വറിന്റെ അധിക്ഷേപത്തിന് ഫേസ് ബുക്ക് വഴി ആണ് മലപ്പുറം കോണ്‍ഗ്രസ് അധ്യക്ഷന്‍ വി എസ് ജോയ് മറുപടി പറഞ്ഞത്. വി എസ് ജോയുടെ ഫേസ്ബുക്ക്  പോസ്റ്റ് ഇങ്ങനെ.

  ' പ്രിയരെ ഒരു സന്തോഷ വാര്‍ത്ത..

  നിലമ്പൂരില്‍ നിന്നും അപ്രത്യക്ഷനായി ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പ്രത്യക്ഷപ്പെട്ട മരം ചാടിയായ ഒരു ജപ്പാനീസ് ആള്‍ക്കുരങ്ങന്‍ നിലമ്പൂരില്‍ തിരിച്ചെത്തിയത്രേ..??
  എന്തൊക്കെയോ കാരണം കൊണ്ട് സമനില തെറ്റിയത് കൊണ്ടാകാം തെറിവിളിയാണ് സാറെ ഇപ്പോ മൂപ്പരുടെ മെയിന്‍..?? 'പിന്നാലെ വി എസ് ജോയ് പി വി അന്‍വറിന്റെ പേര് പറഞ്ഞ് തന്നെ പ്രസ്താവനയും ഇറക്കി. ' പ്രതിപക്ഷ വിമര്‍ശനം കൊണ്ട് അജ്ഞാത വാസം അവസാനിപ്പിക്കേണ്ടി വന്നതിലുള്ള അരിശമാണ് അന്‍വറിന്റെ ആക്ഷേപങ്ങള്‍ക്ക് പുറകില്‍.

  സമൂഹ മധ്യത്തില്‍ ഉടുതുണി നഷ്ടപ്പെട്ടവര്‍ നാണം മറയ്ക്കാന്‍ നടത്തുന്ന വെപ്രാളമാണ് പി വി അന്‍വറിന്റെ ജല്പനങ്ങള്‍.അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നത് .തരാ തരാം പാര്‍ട്ടി മാറുന്ന മരം ചാടികുരങ്ങന്റെ സ്വഭാവം അന്‍വറിനാണ് ചേരുന്നത്.'

  മറ്റൊരു പരിഹാസ പോസ്റ്റിലൂടെ ആണ് പി വി അന്‍വര്‍ വി എസ് ജോയിക്ക് മറുപടി നല്‍കിയത്. കിന്റര്‍ ജോയ് മിഠായിയുടെ ഫോട്ടോ ആണ് പോസ്റ്റ് ചെയ്തത്.'മലപ്പുറം ഡി.സി.സിയുടെ നിലവിലെ അവസ്ഥ വരച്ചുകാട്ടാന്‍ ഒരുപാട് നീട്ടിവലിച്ച് എഴുതേണ്ടതില്ല.ഈ_ഒരൊറ്റ_പടം_മതി ?? ' എന്ന തലക്കെട്ടില്‍ ആണ് പോസ്റ്റ്.

  1992 ല്‍ മണിച്ചെയിന്‍ തട്ടിപ്പ് നടത്തി എന്ന പി. വി അന്‍വറിന്റെ ആക്ഷേപത്തിന് മറുപടി നല്‍കാന്‍ ഇല്ലെന്ന് ആയിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അന്‍വറിന്റെ വാക്കുകള് അസംബന്ധം ആണ്. സ്ഥലം വിട്ടു പോയതോടെ അന്‍വറിന്റെ ബോധം പോയിരിക്കുകയാണ്, കിളി പോയിരിക്കുകയാണ്.

  കെ.സി.വേണുഗോപാല്‍ ബിജെപി ഏജന്റ് ആണെന്ന അന്‍വറിന്റെ ആരോപണത്തെ സതീശന്‍ പുച്ഛിച്ച് തള്ളി.താന്‍ മറുപടി പറയാന്‍ മാത്രം പിവി അന്‍വര്‍ ആയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. 'അത്രയും ആയിട്ടില്ല അന്‍വര്‍. മുതിര്‍ന്ന നേതാക്കളാരെങ്കിലും പിണറായി വിജയനോ, എ വിജയരാഘവനോ ഏതെങ്കിലും പോളിറ്റ് ബ്യൂറോ മെമ്പറോ പറഞ്ഞാല്‍ ഞങ്ങള്‍ മറുപടി പറയാം. അന്‍വറിന് ഒക്കെ നിലമ്പൂരിലെ പ്രവര്‍ത്തകര് മറുപടി പറയും. അത്രയേ ആയിട്ടുള്ളൂ അന്‍വര്‍.'
  Published by:Jayashankar AV
  First published:
  )}